സൗദിയില്‍ പാചകവാതകം ഇനി പൈപ്പ്ലൈന്‍ വഴി വീട്ടിലെത്തിക്കും

Published : Jul 02, 2016, 12:50 AM ISTUpdated : Oct 05, 2018, 12:00 AM IST
സൗദിയില്‍ പാചകവാതകം ഇനി പൈപ്പ്ലൈന്‍ വഴി വീട്ടിലെത്തിക്കും

Synopsis

വീടുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും പൈപ്പ്  ലൈൻ വഴി പാചക വാതകം എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നതിനായി സൗദി ഊര്‍ജ വകുപ്പ് നടത്തിയ പഠനം പൂര്‍ത്തിയായി. പാര്‍പ്പിട കേന്ദ്രങ്ങളിലേക്കും പാചക ശാലകളിലേക്കും നേരിട്ട് പാചക വാതകമെത്തിക്കുന്ന പദ്ധതിയെ സംബന്ധിച്ച് പഠനം പൂര്‍ത്തിയായാതായി ശൂറാ കൗണ്‍സില്‍ ഊര്‍ജ സാമ്പത്തിക സമിതി ഉപമേധാവി ഡോ. ഫഹദ് ബിൻ ജുംഅ പറഞ്ഞു. പഠന റിപ്പോര്‍ട്ട് അംഗീകാരത്തിനായി ശൂറാ കൗണ്‍സിലിനു മുമ്പാകെ സമര്‍പിച്ചു. വോട്ടെടുപ്പിലൂടെ ശൂറാ കൗണ്‍സില്‍ അംഗീകരിക്കുന്ന പദ്ധതി അന്തിമ അംഗീകാരത്തിനായി സൽമാൻ രാജാവിന് സമര്‍പിക്കും.

പുതിയ പാചക വാതക ശൃംഖലയെക്കുറിച്ച് മന്ത്രിസഭയുടെ കീഴിലുള്ള വിദഗ്ദ സമതിയിലും മറ്റു  അതോറിറ്റികളിലുമായി രണ്ടു വര്‍ഷത്തിലേറെ പഠനം നടത്തിയിരുന്നു. ജലവും, വൈദ്യതി വിതരണവും പോലെ പൈപ്പു ലൈൻ വഴി പാചകവാതക വിതരണം കൂടുതല്‍ സുരക്ഷിതവും വേഗത്തിലും ലഭിക്കുന്നതിനുള്ള ഫലപ്രദമായ പദ്ധതിയാണെന്ന് ഡോ. ഫഹദ് ജുംഅ പറഞ്ഞു. 

സൗദിയിൽ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. വലിയ നിക്ഷേപ സാധ്യതയുള്ള പദ്ധതിയില്‍ പല അന്താരാഷ്ര കമ്പനികളും പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം