ആലപ്പാട്ടെ സമരം 75-ാം ദിവസത്തിലേക്ക്, അതിജീവനത്തിന്‍റെ പോരാട്ടമെന്ന് വിഎം സുധീരന്‍

Published : Jan 14, 2019, 10:39 AM ISTUpdated : Jan 14, 2019, 12:29 PM IST
ആലപ്പാട്ടെ സമരം 75-ാം ദിവസത്തിലേക്ക്, അതിജീവനത്തിന്‍റെ പോരാട്ടമെന്ന് വിഎം സുധീരന്‍

Synopsis

ഖനനം നിര്‍ത്തുക, ആലപ്പാടിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി  ആരംഭിച്ച പരിസ്ഥിതി സംരക്ഷണസമരം 75-ാം ദിവസത്തിലേക്ക് കടന്നു. 

ആലപ്പുഴ: ഖനനം നിര്‍ത്തുക, ആലപ്പാടിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി  ആരംഭിച്ച പരിസ്ഥിതി സംരക്ഷണസമരം 75-ാം ദിവസത്തിലേക്ക് കടന്നു. പ്രാദേശിക സമരമായി ആരംഭിച്ച് സോഷ്യല്‍മീഡിയയിലൂടെ ലോകമെങ്ങും ചര്‍ച്ചയായ ആലപ്പാട്ടെ പരിസ്ഥിതി സമരം ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്ന വിഷയമായി മാറിയിട്ടുണ്ട്. സമരത്തിന്‍റെ 75-ാം ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരവേദിയിലെത്തി സമരക്കാരെ കണ്ടു.

ആലപ്പാട് സമരസമിതി പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തുകരാണെന്ന് പറഞ്ഞ വ്യവസായമന്ത്രി ഇപി ജയരാജന്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണമെന്നും സമരവേദിയിലെത്തിയ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം സന്ദര്‍ശനത്തിനിടെ രമേശ് ചെന്നിത്തലയെ കാണാനെത്തിയ ഐആര്‍ഇ ജീവനക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഐആര്‍ഇ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ അതു തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുമെന്ന് ചെന്നിത്തലയെ കാണാനെത്തിയ ജീവനക്കാര്‍ പറഞ്ഞു. 

ചെന്നിത്തലയ്ക്ക് പിന്നാലെ സമരവേദിയിലെത്തിയ വിഎം സുധീരനും സേവ് ആലപ്പാട് ക്യാംപെയ്ന് പിന്തുണ പ്രഖ്യാപിച്ചു. ആലപ്പാട് നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്ന് പറഞ്ഞ വിഎം സുധീരന്‍ ഇത് ന്യായമായ സമരമാണെന്നും ഇത്തരമൊരു ജനകീയ പ്രക്ഷോഭത്തെ വ്യവസായമന്ത്രി അപമാനിച്ചത് ശരിയായില്ലെന്നും വിമര്‍ശിച്ചു. 

ആലപ്പാട് സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ തയ്യാറാവണം. സമരക്കാരെ ആക്ഷേപിച്ചത് ശരിയായില്ല. ആലപ്പാട് നിന്നും മണല്‍ കടത്തുന്നത് സ്വകാര്യലോബികളാണ്. സ്വകാര്യ ലോബികള്‍ക്ക് ഒത്താശ ചെയ്യുന്നത് സര്‍ക്കാരിലെ ചിലരാണെന്നും വിഎം സുധീരന്‍ വിമര്‍ശിച്ചു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു