എസ്ബിഐ ബാങ്ക് അക്രമണം: എന്‍ജിഒ യൂണിയന്‍ നോതാക്കള്‍ കീഴടങ്ങി

By Web TeamFirst Published Jan 15, 2019, 12:50 AM IST
Highlights

പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് അക്രമിച്ച കേസില്‍ ഒളിവിലായിരുന്ന എന്‍ജിഒ യൂണിയന്‍ നോതാക്കള്‍ കീഴടങ്ങി

തിരുവനന്തപുരം: പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ കീഴടങ്ങി. ഒരാള്‍ ഇപ്പോളും ഒളിവിലാണ്. രാത്രി ഒമ്പതരയോടെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ കീഴടങ്ങിയത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, ശ്രീവത്സന്‍, ജില്ലാ ഏരിയാ നേതാക്കളായ അനില്‍കുമാര്‍, ബിനുരാജ്, ബിനുകുമാര്‍, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്.

ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.ബാങ്ക് ആക്രമിച്ച സംഘത്തില്‍ ഉണ്ടെന്ന് പൊലീസ് കരുതുന്ന അജയകുമാര്‍ ഒളിവിലാണ്. എന്നാല്‍ അജയകുമാറിന് സംഭവവുമായി ബന്ധമില്ലെന്നാണ് കീഴടങ്ങിയവര്‍ മൊഴിനല്‍കിയിരിക്കുന്നത്. ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം എസ്ബിഐ ശാഖ അടിച്ചു തകര്‍ത്തകേസില്‍ നേരത്തെ അറസ്റ്റിലായ അശോകനും ഹരിലാലും ഇപ്പോള്‍ റിമാന്‍റിലാണ്. അക്രമത്തില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്

click me!