
ദില്ലി: സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസ് വാദം കേൾക്കുന്നതിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. കേസിലെ എല്ലാ രേഖകളും സമര്‍പ്പിക്കാൻ ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ചവരെ സാമൂഹ്യ പ്രവര്‍ത്തകരുടെ വീട്ടുതടങ്കൽ തുടരും.
ഇവര്‍ക്ക് മറ്റ് പൊലീസ് നടപടികൾ അതുവരെ പാടില്ല. പൗരവാകാശം ഉറപ്പുവരുത്താൻ ഹര്‍ജിയിലെ വാദങ്ങൾ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അതേസമയം ഇത്തരം കേസുകൾ കോടതി പരിഗണിക്കരുതെന്നും സുരക്ഷ ഉറപ്പുവരുത്താനുള്ള പൊലീസ് നടപടിയിൽ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam