പട്ടികവിഭാഗ ബിൽ ഇന്ന് ലോക് സഭയിൽ; സർക്കാരിനെ വെട്ടിലാക്കാൻ പ്രതിപക്ഷ നീക്കം

Published : Aug 06, 2018, 07:28 AM IST
പട്ടികവിഭാഗ ബിൽ ഇന്ന് ലോക് സഭയിൽ; സർക്കാരിനെ വെട്ടിലാക്കാൻ പ്രതിപക്ഷ നീക്കം

Synopsis

പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള ബിൽ അതേപടി നിലനിർത്താനുള്ള ബിൽ ഇന്ന് ലോക് സഭ പരിഗണിക്കും. നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

ദില്ലി: പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള ബിൽ അതേപടി നിലനിർത്താനുള്ള ബിൽ ഇന്ന് ലോക് സഭ പരിഗണിക്കും. നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഈ ആവശ്യത്തോടുള്ള സർക്കാരിന്റെ പ്രതികരണം അനുസരിച്ച് ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാമെന്നാണ് കോൺഗ്രസിൻറെയും ഇടതുപക്ഷത്തിൻറെയും നിലപാട്. 

ഒന്പതാം പട്ടികയിൽ പെടുത്തിയാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ വാദം. ബില്ലിലൂടെ ദളിത് പിന്തുണ വീണ്ടെടുക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെടുത്താനാണ് ഒമ്പതാം പട്ടിക എന്ന ആവശ്യം. ലോക് സഭയിൽ ബില്ല് പാസാകും. എന്നാൽ രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് പ്രധാനമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്