പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

Published : Sep 28, 2018, 09:18 AM ISTUpdated : Sep 28, 2018, 09:19 AM IST
പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

Synopsis

പൗരവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ചോദ്യം ചെയ്ത് ചരിത്രകാരി റോമില ഥാപര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബ‍ഞ്ചാണ് വിധി പറയുക. വരവര റാവു ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് ആരോപിച്ച്.

ദില്ലി: മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. പ്രധാനമന്ത്രി നേരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചായിരുന്നു വരവര റാവു,റോമില ഥാപർ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീമ കൊറേ ഗോവ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ പൗരവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് റോമില ഥാപര്‍ , പ്രശാന്ത് ഭൂഷണ്‍ , പ്രഭാത് പട്നായിക് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് തോടതി ഇന്ന് വിധി പറയുക.

വരവര റാവു, അഭിഭാഷകയായ സുധാ ഭരദ്വാജ്, അരുണ്‍ ഫെറേറിയ, ഗൗതം നവാല്‍ഖ, വേനോന്‍ ഗോണ്‍സ്ലേവ്‌സ് എന്നിവരെയാണ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  ദില്ലി,ഫരീദാബാദ്, ഗോവ, മുംബൈ, താനെ,റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. പൂണൈയിലെ ഭീമ-കൊറിഗാവ് മേഖലയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ജാതി കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്തവരെല്ലാം കലാപത്തിന്‍റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റാവുവിനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ബന്ധുകള്‍ അറിയിച്ചു. ആക്റ്റിവിസ്റ്റുകളുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം
'ഇന്ത്യയിലെ മുസ്ലീംകൾ നദികളേയും സൂര്യനേയും ആരാധിക്കണം, സൂര്യനമസ്കാരം ചെയ്യണം'; ആ‍ർഎസ്എസ് നേതാവ്