
ദില്ലി: യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ തകര്‍ക്കത്തില്‍ യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി.1934ലെ മലങ്കര ഭരണഘടന ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി.
കോടതി വിധി സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. കലഹംകൊണ്ട് പ്രയോജനമില്ലെന്നുംവിധി സർക്കാർ നടപ്പാക്കിത്തരുമെന്ന് വിശ്വസിക്കുന്നുവെന്നും ബസേലിയോസ് മാർത്തോമ പൗലോസ് ദ്വതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വിധിയെങ്കിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണ്.
സഭയ്ക്ക് കീഴിലെ 100 ഓളം പള്ളികളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരുസഭകള്‍ക്കും കീഴില്‍ 2000 പള്ളികളാണ് ഉള്ളത്. 1913ലെ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇടവകളില്‍ ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പ്രത്യേകം പറയുന്നു.
1934 ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന് 1995ല്‍ സുപ്രീം കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ യാക്കോബായ സഭ ഈ വിധി അംഗീകരിക്കാതെ 1913ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയില്‍ ഭരണം നടത്തി. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിലാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. 1934ലെ ഭരണഘടയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതി തയാറായില്ല. വിധി യാക്കോബായ സഭയ്ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. സുപ്രീം കോടതി വിധിയോടെ ഒരോ പള്ളികളിലെയും തര്‍ക്കം പരിഹരിച്ച് പള്ളികള്‍ ഏകീകൃത ഭരണത്തിന്‍ കീഴില്‍ വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam