ശബരിമലയില്‍ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Nov 2, 2018, 6:54 AM IST
Highlights

പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിർമ്മിക്കാനോ, അറ്റകുറ്റപണി നടത്താനോ അനുമതി നൽകരുതെന്നും സമിതി ആവശ്യപ്പെടുന്നു

പത്തനംതിട്ട: ശബരിമലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മദൻ ബി.ലോക്കൂർ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് പരിഗണിക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ ലംഘിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടന്നെന്നാണ് ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ.

പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിർമ്മിക്കാനോ, അറ്റകുറ്റപണി നടത്താനോ അനുമതി നൽകരുതെന്നും സമിതി ആവശ്യപ്പെടുന്നു. റിപ്പോർട്ടിൽ മറുപടി പറയാൻ ദേവസ്വം ബോർഡിന് നാലാഴ്ചത്തെ സമയം നൽകിയേക്കും. പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ നല്കിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് സുപ്രീം കോടതി, ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.

click me!