സിബിഐ കേസ്: രാകേഷ് അസ്താനയുടെ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Oct 29, 2018, 7:43 AM IST
Highlights

മൊയിൻ ഖുറേഷി കേസിലുൾപ്പെട്ട സതീഷ് സനയിൽ നിന്ന് അസ്താന മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആർ

ദില്ലി: സിബിഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്‍കിയ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. കൈക്കൂലി കേസിൽ തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അസ്താന ഹൈക്കോടതിയെ സമീപിച്ചത്. അസ്താനയുടെ അറസ്റ്റ് ഹൈക്കോടതി ഇന്നു വരെ വിലക്കിയിരുന്നു. മൊയിൻ ഖുറേഷി കേസിലുൾപ്പെട്ട സതീഷ് സനയിൽ നിന്ന് അസ്താന മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആർ. കേസിനെ തുടർന്ന് സിബിഐ ഡയറക്ടർ അലോക് വർയെയും അസ്താനയെയും ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. 

അസ്താനക്കെതിരെയുള്ള കേസിനൊപ്പം റഫാൽ ഇടപാടിൽ സിബിഐ ഡയറക്ടറുടെ നീക്കങ്ങളും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. യശ്വന്ത് സിൻഹയും അരുൺ ഷൂരിയും നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ റഫാൽ ഇടപാടിൽ സിബിഐ ഡയറക്ടർ പ്രതിരോധ മന്ത്രാലയത്തോട് ചില ഫയലുകൾ ആവശ്യപ്പെട്ടിരുന്നു. അലോക് വർമ്മ പ്രാഥമിക അന്വേഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അർദ്ധരാത്രിയില്‍ സിബിഐ ഡയറക്ടർ ചുമതലയില്‍ നിന്ന് മാറ്റിയത്. 
 

click me!