ആലപ്പുഴയില്‍ സ്കൂൾ ബസ് മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

Published : Dec 17, 2018, 04:06 PM ISTUpdated : Dec 17, 2018, 04:16 PM IST
ആലപ്പുഴയില്‍ സ്കൂൾ ബസ് മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

Synopsis

എടത്വാ തായങ്കരിയിൽ സ്കൂൾ വാൻ മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. തായങ്കരി സഹൃദയ സ്പെഷ്യൽ സ്കൂളിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

 

ആലപ്പുഴ : എടത്വാ  തായങ്കരിയിൽ സ്കൂൾ വാൻ മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. തായങ്കരി സഹൃദയ സ്പെഷ്യൽ സ്കൂളിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളെയുമായി സ്കൂളിലേക്ക് പോകുമ്പോൾ വഴിയരികിൽ കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയിൽ കയറി വാൻ മറിയുകയായിരുന്നു. അപകടസമയത്ത് 12 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ചമ്പക്കുളം ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡ് സൈഡിലെ മെറ്റൽ കൂനയിൽ നിന്നും മെറ്റൽ റോഡിലേയ്ക്ക് പരന്നുകിടക്കുകയായിരുന്നു. ഇതിലേക്ക് ബസ് കയറിയ ഉടനെ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ തോട്ടിലേക്ക് ബസ് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മെറ്റൽ കൂന കിടക്കുന്നതിന് സമീപം റോഡിൽ വളവുമുണ്ട്. രാമങ്കരി, തായങ്കരി, കണ്ടങ്കരി പ്രദേശങ്ങളിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്നു ബസ്. ബസ് ഒരു വശം ചരിഞ്ഞു വീണതിനാൽ കുട്ടികളുടെ ചുണ്ടു പൊട്ടിയും തലയിടിച്ചുമാണ് പരിക്കുണ്ടായത്. ജെസിബി എത്തിച്ചാണ് വണ്ടി ഉയർത്തി മാറ്റിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്