ട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമല കയറാൻ അനുമതി

By Web TeamFirst Published Dec 17, 2018, 3:58 PM IST
Highlights

നാല് പേർക്ക് ശബരിമലയിൽ പോകാൻ പൊലീസ് അനുമതി നൽകി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പൊലീസ് വിശദമാക്കി.  

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാൻ അനുമതി. നാല് പേർക്ക് ശബരിമലയിൽ പോകാൻ പൊലീസ് അനുമതി നൽകി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പൊലിസ് വിശദമാക്കി.  
ശബരിമലക്ക് പോകാൻ കെട്ട് മുറുക്കി വന്ന 4 പേരെ പൊലിസ് ഇന്നലെ തടഞ്ഞിരുന്നു. ഉടൻ മല കയറുമെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രതികരിച്ചു.

ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്താമെന്ന് തന്ത്രി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. 

പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക കമ്മിറ്റി സെക്രട്ടറി കെ പി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രാന്‍സ് ജെന്‍ഡേഴ്സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു.

click me!