ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

Published : Jan 12, 2019, 03:24 PM IST
ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

Synopsis

എസ് ഡി പി ഐ പ്രവര്‍ത്തകനായ ഷെഹിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയാണ് ഷെഹിന്‍.

തൃശൂർ: വാടാനപ്പള്ളി ഗണേശമംഗലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. എസ് ഡി പി ഐ നാട്ടിക മേഖലയിലെ നേതാവായ തളിക്കുളം സ്വദേശി കല്ലിപ്പറമ്പില്‍ ഷെഹിനെയാണ് വലപ്പാട് സി ഐ ടി കെ ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. മലപ്പുറം ചങ്ങരംകുളത്തുള്ള ആയ്യുര്‍വ്വേദ ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 

ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഒന്നാംപ്രതിയാണ് ഷെഹിന്‍. കഴിഞ്ഞ ദിവസം ഈ കേസിലെ മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടില്‍ റഹ്മത്തലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് 8 എസ് ഡി പി ഐ പ്രവര്‍ത്തകരെയും 5 ബി ജെ പി പ്രവര്‍ത്തകരെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസില്‍ 50ഓളം പ്രതികളാണ് ഉള്ളത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ ശ്വാസതടസം; ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു, മരണം ചികിത്സയിലിരിക്കെ
വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ, കൊലപാതകത്തിന് പിന്നിൽ മുൻവൈരാ​ഗ്യമെന്ന് പൊലീസ്