ഇന്ത്യന്‍ ജുഡീഷ്യറിയിലെ വിസ്ഫോടനമെന്ന് സെബാസ്റ്റ്യന്‍ പോള്‍

By Web DeskFirst Published Jan 12, 2018, 12:25 PM IST
Highlights

തിരുവനന്തപുരം: ഇന്ത്യന്‍ ജുഡീഷ്യറിയിലെ വിസ്ഫോടനമെന്ന് അഭിഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ സെബാസ്റ്റ്യന്‍ പോള്‍. നാലു സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നു! അസാധാരണമായതാണ് സംഭവിക്കുന്നത്. ജസ്റ്റിസ് ചെലമേശ്വറിന്റെ നീതിബോധത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ ഇടയില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സുപ്രീം കോടതി കൊളീജിയത്തിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത വേണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് ഇപ്പോഴത്തെ അത്യപൂര്‍വ സാഹചര്യത്തില്‍ എത്തി നില്‍ക്കുന്നത്. ജഡ്ജിമാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ താനും കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

click me!