ഹൈസ്കൂളും, ഹയർസെക്കണ്ടറി സ്കൂളുകളും ലയിപ്പിക്കുന്നു

Published : May 21, 2017, 01:30 PM ISTUpdated : Oct 05, 2018, 03:50 AM IST
ഹൈസ്കൂളും, ഹയർസെക്കണ്ടറി സ്കൂളുകളും ലയിപ്പിക്കുന്നു

Synopsis

തിരുവനന്തപുരം: സെക്കണ്ടറി സ്കൂളുകളുടേയും ഹയർസെക്കണ്ടറി സ്കൂളുകളുടേയും ലയനം പല വിദ്യാഭ്യാസ പരിഷ്ക്കരണ കമ്മിറ്റികളും മുന്നോട്ട് വച്ചതാണ് .എന്നാൽ ലയനനീക്കത്തിന് ശ്രമിച്ച സർക്കാർ , ഇപ്പോൾ അധ്യാപകസംഘടനകളുടെ എതിർപ്പ് മൂലം തീരുമാനം നീട്ടി. ആർഎംഎസ്എ അടക്കമുള്ള കേന്ദ്രഫണ്ട് ഉറപ്പാക്കാൻ ലയനം ആവശ്യമാണെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ നിലപാട്

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ട് വരെ ഒരു കുടക്കീഴിൽ എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള എൽപി-യുപി ഹൈസ്കൂൾ-ഹയർസെക്കണ്ടറി ഘടന പൊളിച്ചെഴുതുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം. രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭ്യാൻ എന്ന ആർഎംഎസ്എ പദ്ധതി വിഭാവനം ചെയ്യുന്നതും 9 മുതൽ 12 വരെയുള്ള സ്കൂൾ ഘടന, ഒന്ന് മുതൽ 12 വരെയുള്ള ക്ലാസിലെ അധ്യാപർക്ക്  സംയുക്ത ക്ലസ്റ്റർ പരിശീലനം നടത്തി അടുത്തിടെ സർക്കാർ ലയനത്തിന്റെ സൂചന നൽകി. എന്നാൽ ഹയർസെക്കണ്ടറി അധ്യാപകസംഘടനകൾ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ  ലയനചർച്ചകൾ മരവിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർസെക്കണ്ടറി ഡയറക്ടറേറ്റ് എന്നിങ്ങനെ മൂന്ന് അധികാരകേന്ദ്രങ്ങളാണ് നിലവിൽ...പത്ത് മുതൽ 12 വരെയുള്ള ഒരു സ്കൂളിൽ തന്നെ ഹെഡ് മാസ്റ്ററും ഹയർസെക്കണ്ടറി പ്രിൻസിപ്പലും. ഭരണപരമായ സൗകര്യത്തിനപ്പുറം പ്ലസ് ടു അധ്യാപകരുടെ സേവനം സെക്കണ്ടറിയിൽ ഉറപ്പാക്കാൻ ലയനം സഹായിക്കും. 

ലബോറട്ടറികളും കമ്പ്യൂട്ടർ ലാബും അടക്കമുള്ള സൗകര്യങ്ങൾ പരസ്പരം ഉപയോഗിക്കാം. പത്ത് വരെ കിട്ടുന്ന ആർഎംഎസ്എ ഫണ്ട് ഹയർസെക്കണ്ടറിയിലും എളുപ്പത്തിൽ ലഭ്യമാക്കാം. ഹൈസ്ക്കൂളിൽ പഠിപ്പിക്കേണ്ടിവരുമെന്ന ഒറ്റക്കാരണം കൊണ്ടാണ് ഹയ‍ർസെക്കണ്ടറി അധ്യാപകസംഘടനകളുടെ എതിർപ്പ്. ഹൈസ്കൂൾ അധ്യാപകസംഘടനകൾക്ക് ലയനത്തിന് പൂർണ്ണ സമ്മതം. 

സംഘടനകളെ വിശ്വാസത്തിലെടുത്ത് സർക്കാറിന് ലയനനീക്കത്തിന് മുൻകെയ്യെടുക്കാമെങ്കിലും തൽക്കാലം അത്തരം ശ്രമങ്ങളില്ല. കേന്ദ്രാവിഷ്കൃത ഫണ്ടുകളെ വരെ  ബാധിക്കുമെന്നതിനാൽ ലയനത്തിൽ തീരുമാനം അധികം നീട്ടിക്കൊണ്ടുപോകാനുമാകില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മലക്കം മറിഞ്ഞ് ജനീഷ് കുമാർ, കോന്നിയുടെ വന സൗന്ദര്യം പുറം ലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം'; സതീശനെ പരിഹസിച്ചതിൽ പുതിയ വിശദീകരണം
കോവിഡ് മഹാമാരി: മരിച്ചവരുടെ എണ്ണം 70 ലക്ഷമല്ല, 2.2 കോടി! ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന