സാമ്പത്തിക തിരിമറിക്കേസ്; സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘം സെക്രട്ടറി പിടിയില്‍

Published : Nov 19, 2017, 01:57 AM ISTUpdated : Oct 05, 2018, 01:25 AM IST
സാമ്പത്തിക തിരിമറിക്കേസ്; സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘം സെക്രട്ടറി പിടിയില്‍

Synopsis

തിരുവനന്തപുരം: സാമ്പത്തിക തിരിമറിക്കേസിൽ ഒളിവിലായിരുന്ന സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘം സെക്രട്ടറി പൊലീസ് പിടിയിൽ. കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവും ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിയുമായ എസ്.ആര്‍. രവീന്ദ്രനാണ് പിടിയിലായത്. മലയിൻകീഴ് നിന്നാണ് കന്‍റോണ്‍മെന്‍റ് പൊലീസ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. 

സൊസൈറ്റിയിൽ നിന്ന് വൻ സാന്പത്തിക തിരിമറി നടത്തിയെന്നായിരുന്നു പരാതി. സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധനയും നടത്തിയിരുന്നു. ഭരണ സമിതി പിരിച്ച് വിടാൻ ശുപാര്‍ശയുണ്ടെങ്കിലും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയാണ് അധികാരത്തിൽ തുടരുന്നത്. പൊതു ഭരണ വകുപ്പിലെ സെഷൻ ഓഫീസറാണ് രവീന്ദ്രൻ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം