അടൂരിൽ വൻ വ്യാജമദ്യവേട്ട; 1000 ലിറ്റർ സ്പിരിറ്റ് പിടകൂടി

By Web TeamFirst Published Oct 12, 2018, 1:31 AM IST
Highlights

അടൂരിൽ വൻ വ്യാജമദ്യവേട്ട. വ്യാജ മദ്യ നിർമാണ കേന്ദ്രത്തിൽ നിന്നും 1000 ലിറ്റർ സ്പിരിറ്റ് പിടകൂടി. ബോട്ടിലിംഗിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും സ്റ്റിക്കറുകളും പിടിച്ചെടുത്തു.
 

പത്തനംതിട്ട: അടൂരിൽ വൻ വ്യാജമദ്യവേട്ട. വ്യാജ മദ്യ നിർമാണ കേന്ദ്രത്തിൽ നിന്നും 1000 ലിറ്റർ സ്പിരിറ്റ് പിടകൂടി. ബോട്ടിലിംഗിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും സ്റ്റിക്കറുകളും പിടിച്ചെടുത്തു.

ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ സിഐയും ഷാഡോ പൊലീസ് സംഘവും ആണ് പരിശോധന നടത്തിയത്. ആടൂർ മണക്കാലക്കടുത്ത് ഒഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് വ്യാജ മദ്യ നിർമ്മാണം നടന്ന് വന്നത്. വീട്ടുടമസ്ഥൻ തുവയൂർ സ്വദേശി 
എബി ജോൺ എബ്രഹാം പൊലീസ് പിടിയിലായി. 

മുൻ എക്സൈസ് ജീവനക്കാരൻ കറ്റാനം സ്വദേശി ഹാരി ഓടി രക്ഷപെട്ടു. മദ്യം ബോട്ടിൽ ചെയ്യുന്ന യന്ത്രങ്ങളും സർക്കാർ സ്റ്റിക്കറ്ററുകളുടെ സമാനമായ വ്യാജ സ്റ്റിക്കറുകളും പിടികൂടി. ജവാൻ, റെഡ് പോർട്ട് എന്നീ മദ്യങ്ങളുടെ സ്റ്റിക്കറുകളാണ് പിടികൂടിയത്. 

മദ്യ വിൽപ്പന നടത്തി വന്ന ഇന്നോവ കാറും മാരുതി കാറും പിടികൂടി. ഇരുവർക്കുമെതിരെ അബ്കാരി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സമാന കേസിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് എക്സൈസ് ഗാർഡ് ആയിരുന്ന ഹാരിയെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്.

click me!