
ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് കണ്ടാലും സെല്‍ഫി ഭ്രമമാണ്. നാട്ടുകാരുടെ സെല്‍ഫിയില്‍ വേദനിപ്പിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ അരങ്ങേറിയത്. ഓങ്കോര്‍ വനാതിര്‍ത്തിയില്‍ ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ സെല്‍ഫി എടുക്കാന്‍ ആളുകള്‍ തിങ്ങിക്കൂടിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ആള്‍ക്കൂട്ടത്തെ കണ്ടതോടെ ആനക്കൂട്ടം കാട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ കുട്ടത്തിലുള്ള ഏതാനും മാസമായ കുട്ടിയാനയ്ക്ക് മറ്റാനകള്‍ക്കൊപ്പം ഓടിയെത്താന്‍ കഴിഞ്ഞില്ല.
ഇതോടെ ആള്‍ക്കൂട്ടം സെല്‍ഫിഭ്രമവുമായി കുട്ടിയാനയുടെ നേരെയായി. സെല്‍ഫിയെടുക്കുന്നതിനായി ആള്‍ക്കൂട്ടം കുട്ടിയാനയെ പിടിച്ച് വലിച്ച് കാട്ടില്‍ നിന്ന് ദൂരെ കൊണ്ടുവരികയും ചെയ്തു. ഇതേ സമയം അമ്മയാനയെ കാണാതെ കുട്ടിയാന കരയുന്നുണ്ടായിരുന്നു.
എന്നാല്‍ അമ്മയാന സമീപത്ത് ഉണ്ടായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തെ പേടിച്ച് ആനക്കുട്ടിയുടെ അടുത്തേക്ക് വന്നില്ല. സംഭവം അറിഞ്ഞ് വനപാലകര്‍ എത്തിയപ്പോഴേക്കും ആളുകളുടെ പിടിവലിയില്‍ കുട്ടിയാന അവശനിലയിലായിരുന്നു. വനപാലകള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വനപാലകര്‍ നല്‍കിയ പാല് കുടിക്കാന്‍ കുട്ടിയാന തയാറായില്ല. ആനക്കുട്ടി ഭയന്നു പോയതാകുമെന്ന് വനപാലകര്‍ പറഞ്ഞു.
സ്ഥിതി മെച്ചപ്പെടാതെ കാട്ടിലേക്ക് അയച്ചാലും ആനക്കുട്ടി രക്ഷപെടില്ലെന്ന് മനസ്സിലാക്കിയതോടെ സമാധാനിപ്പിക്കാനുള്ള ശ്രമവും വനപാലകള്‍ നടത്തി. എന്നാല്‍ 24 മണിക്കൂറിന് ശേഷം കുട്ടിയാന ചെരിഞ്ഞു. അമ്മയാനയെ കാണാത്ത ഭയവും ക്ഷീണവുമാണ് കുട്ടിയാന ചെരിഞ്ഞതെന്ന് വനപാലകര്‍ വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam