മൂന്ന് സ്ത്രീകളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ കീഴടങ്ങി

Published : Jan 05, 2019, 11:12 PM IST
മൂന്ന് സ്ത്രീകളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ കീഴടങ്ങി

Synopsis

31.50 ലക്ഷം രൂപയാണ് ഇവരുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ഇവര്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ കേസുകളിലും നിരവധി കൊലപാതകങ്ങളിലും പ്രതികളാണ്. മാത്രമല്ല, ഇവരെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് വൻപ്രതിഫലമാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.   

നാ​ഗ്പൂർ: മൂന്ന് സ്ത്രീകളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ മഹാരാഷ്ട്രയിലെ ​ഗാഡ്ചിരോലി ജില്ലയിൽ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. 31.50 ലക്ഷം രൂപയാണ് ഇവരുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. വികാസ് ഏലിയാസ് സാധു പൊധാഡി (27), വൈശാലി ബാബുറാവു വേലഡി (18), സൂരജ് ഏലിയാസ് ആകാശ് തനു ഹുറ (25), മോഹന്‍ ഏലിയാസ് ദുസ കോശ കോവ്സി (19), നവീന്‍ ഏലിയാസ് അശോക് പേക (25), ജാനി ഏലിയാസ് കവിത ഹെവ്ദ ദുര്‍വ്വ (26), ദര്‍ഗി ദേബ പഗാട്ടി (29) എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. 

ഇവര്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ കേസുകളിലും കൊലപാതകത്തിലും പ്രതികളാണ്. മാത്രമല്ല, ഇവരെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് വൻപ്രതിഫലമാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം