സ്കൂളിൽ നിന്ന് മടങ്ങി വരുന്ന വഴി ഏഴുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്തു

Published : Oct 17, 2018, 09:31 PM IST
സ്കൂളിൽ നിന്ന് മടങ്ങി വരുന്ന വഴി ഏഴുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്തു

Synopsis

മിഠായി കൊടുത്താണ് പെൺകുട്ടിയെ രാജു അടുത്ത കുറ്റിക്കാട്ടിലേക്ക് വിളി്ചു കൊണ്ട് പോയത്. അവിടെ വച്ച് ഇയാൾ കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ഹരിയാന: സംസ്ഥാനത്തെ റിവാരി ജില്ലയിൽ ഏഴ് വയസ്സുള്ള പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തു. സ്കൂളിൽ നിന്നും മടങ്ങി വരികയായിരുന്നു പെൺകുട്ടി. സംഭവത്തിൽ പ്രതിയായ മുപ്പത്തഞ്ച് വയസ്സുള്ള രാജു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റിവാരി ജില്ലയിൽ കഴിഞ്ഞ ആഴ്ചയാണ് പത്തൊൻപത് വയസ്സുള്ള പെൺകുട്ടി അതിക്രൂരമായ ബലാത്സം​ഗത്തിനിരയായത്. സംഭവത്തിൽ വളരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. സെപ്റ്റംബർ 12 ന് കോച്ചിം​ഗ് ക്ലാസ്സിൽ പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മാനഭം​ഗപ്പെടുത്തുകയായിരുന്നു. 

കുടിയേറ്റ കർഷകന്റെ മകളാണ് പീഡനത്തിനിരയായ പെൺകുട്ടി. മിഠായി കൊടുത്താണ് പെൺകുട്ടിയെ രാജു അടുത്ത കുറ്റിക്കാട്ടിലേക്ക് വിളി്ചു കൊണ്ട് പോയത്. അവിടെ വച്ച് ഇയാൾ കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിന് ​ഗുരുതരമായ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വീട്ടിലേക്ക് തിരികെയത്തിച്ചു. ​ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയ്ക്കെതിരെ ബലാത്സം​ഗ​ കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട്. പെൺകുഞ്ഞിന്റെ സ്വകാര്യ ഭാ​ഗങ്ങളിൽ ​ഗുരുതരമായി മുറിവേറ്റതായി ഡോക്ടേഴ്സ് വ്യക്തമാക്കി 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശബരിമല യുവതീപ്രവേശനം ആവശ്യപ്പെട്ടുള്ള ആദ്യ ഹര്‍ജി അവിശ്വാസികളുടേത്, കോടതി എന്തിന് കേൾക്കണം', നിർണ്ണായക പരാമർശവുമായി ജസ്റ്റിസ് നാഗരത്ന
എന്നെ തകർക്കാൻ ശ്രമിച്ചു, വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയെന്ന പരോക്ഷ ആരോപണവുമായി വിജയ്; 'പണപ്പെട്ടി സഖ്യത്തെ പരാജയപ്പെടുത്തും'