കാമുകന്‍റെ മരണത്തില്‍ മാനസികനില തെറ്റി; ദിവസങ്ങള്‍ക്കുള്ളില്‍ പതിനേഴുകാരിയുടെ ആത്മഹത്യ

Published : Oct 09, 2018, 05:16 PM IST
കാമുകന്‍റെ മരണത്തില്‍ മാനസികനില തെറ്റി; ദിവസങ്ങള്‍ക്കുള്ളില്‍ പതിനേഴുകാരിയുടെ ആത്മഹത്യ

Synopsis

എഗ്ര സ്വദേശിയായിരുന്നു നിത്യാനന്ദയും. ഇരുവരും ചെറുപ്പം മുതല്‍ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. ഒരാഴ്ച മുമ്പ് പിഎസ്‍സി പരീക്ഷയെഴുതാന്‍ ദം ദമിലേക്ക് പോയതായിരുന്നു നിത്യാനന്ദ

മിഡ്‍നാപ്പൂര്‍: കാമുകന്‍ മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം ആത്മഹത്യ ചെയ്ത് പതിനേഴുകാരി. എഗ്ര സ്വദേശിയായ സെഫാലി മെയ്ത്തിയാണ് മരിച്ചത്. സെഫാലിയുടെ കാമുകനായ നിത്യാനന്ദ ദാസ് ഒരാഴ്ച മുമ്പ് ട്രെയിൻ അപകടത്തില്‍ മരിച്ചിരുന്നു. 

എഗ്ര സ്വദേശിയായിരുന്നു നിത്യാനന്ദയും. ഇരുവരും ചെറുപ്പം മുതല്‍ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. ഒരാഴ്ച മുമ്പ് പിഎസ്‍സി പരീക്ഷയെഴുതാന്‍ ദം ദമിലേക്ക് പോയതായിരുന്നു നിത്യാനന്ദ. യാത്രയ്ക്കിടെ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. 

നിത്യാനന്ദയുടെ അപ്രതീക്ഷിത മരണം സെഫാലിക്ക് വലിയ മാനസികാഘാതമാണ് സമ്മാനിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് എഗ്രയിലെ തന്‍റെ വീട്ടിനകത്ത് വച്ച് സെഫാലി ആത്മഹത്യ ചെയ്തത്. നിത്യാനന്ദയുടെ മരണത്തിന് ശേഷം സെഫാലി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ബന്ധു പ്രതികരിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ