മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗിക്ക് സംഭവിച്ചത്...

By Web TeamFirst Published Oct 9, 2018, 4:59 PM IST
Highlights

വൈകാതെ മരണ സര്‍ട്ടിഫിക്കറ്റ് എഴുതിനല്‍കിയ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം വിട്ടുകൊടുക്കുകയും ചെയ്തു.  നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹവുമായി അടുത്തുള്ള ലാലാ ലജ്‍പത് റായ് ആശുപത്രിയിലേക്ക് തിരിച്ചു

കാണ്‍പൂര്‍: റോഡപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ നിലയിലാണ് അന്‍പത്തിയഞ്ചുകാരനായ ഫൂല്‍ സിംഗിനെ രാമ ശിവ് എന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ഫൂല്‍ സിംഗിന്‍റെ മരണം സ്ഥിരീകരിച്ചു. 

വൈകാതെ മരണ സര്‍ട്ടിഫിക്കറ്റ് എഴുതിനല്‍കിയ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം വിട്ടുകൊടുക്കുകയും ചെയ്തു.  നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹവുമായി അടുത്തുള്ള ലാലാ ലജ്‍പത് റായ് ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടെ ഫൂല്‍ സിംഗ് ശ്വാസമെടുക്കുന്നുണ്ടെന്നും അനക്കമുണ്ടെന്നും കൂട്ടത്തിലുള്ള ചിലര്‍ തിരിച്ചറിഞ്ഞു. 

അങ്ങനെ ഇദ്ദേഹത്തെ തിരിച്ച് ആശുപത്രിയില്‍ തന്നെ തിരിച്ചെത്തിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. വീണ്ടും ചികിത്സയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏറെ  വൈകാതെ ഫൂല്‍ സിംഗ് മരണത്തിന് കീഴടങ്ങി. 

ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടെന്ന് കാണിച്ച് ഫൂല്‍ സിംഗിന്‍റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

click me!