ദുബായിലെ വിസ ഇടപാടുകള്‍ വേഗത്തിലാക്കാന്‍ എഴുപത് അമര്‍ സേവന കേന്ദ്രങ്ങള്‍ കൂടി

By Web DeskFirst Published Mar 4, 2018, 11:35 PM IST
Highlights
  • ദുബായിലെ വിസ ഇടപാടുകള്‍ വേഗത്തിലാക്കാന്‍ എഴുപത് അമര്‍ സേവന കേന്ദ്രങ്ങള്‍ കൂടി
  • താമസ കുടിയേറ്റ വകുപ്പിന്റെ ഓഫിസുകളില്‍ പോകാതെ വീസ ഇടപാടുകള്‍ പൂര്‍ണമായും അമര്‍ കേന്ദ്രങ്ങള്‍വഴി നടത്താം

ദുബായ്: വിസ ഇടപാടുകള്‍ വേഗത്തിലാക്കാന്‍ അമര്‍ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലമാക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ എഴുപത് കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായില്‍ ഇനിമുതല്‍ വിസ ഇടപാടുകള്‍ വേഗത്തിലാവും. താമസ കുടിയേറ്റ വകുപ്പിന്റെ ഓഫിസുകളില്‍ പോകാതെ വീസ ഇടപാടുകള്‍ പൂര്‍ണമായും അമര്‍ കേന്ദ്രങ്ങള്‍വഴി നടത്താം. 

ഈ അവര്‍ഷം അവസാനത്തോടെ അമര്‍കേന്ദ്രങ്ങളുടെ എണ്ണം 70 ആയി ഉയര്‍ത്തും. ഒരോ അമര്‍ കേന്ദ്രങ്ങളിലും പ്രതിദിനം ആറായിരം ഇടപാടുകള്‍ എന്ന രീതിയിലാകും പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുകയെന്ന് അധികൃതര്‍ അറയിച്ചു. എഴുപത് അമര്‍ സെന്ററുകളിലായി ആയിരത്തോളം സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാനാകുമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ഓരോ പ്രദേശത്തെയും ആവശ്യത്തിന്റെ അടിസ്ഥാനത്തിലാകും പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. 

ഈ വര്‍ഷം ആദ്യ രണ്ടുമാസം 91,453 വിസ ഇടപാടുകളാണ് അമര്‍ കേന്ദ്രങ്ങളിലൂടെ നടന്നത്. ഇതിനിടെ, കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ വിസ അപേക്ഷകളില്‍ നിരന്തരമായി തെറ്റുകള്‍ വരുത്തുന്നവരും സേവന സൗകര്യ നിയമവ്യവസ്ഥകള്‍ പാലിക്കാത്തതുമായ നൂറുകണക്കിന് ടൈപ്പിങ് സെന്ററുകളില്‍ വിസ അനുബന്ധ സേവനം വകുപ്പ് നിര്‍ത്തലാക്കി. എമിഗ്രേഷന്‍ സേവനങ്ങള്‍ക്ക് പുറമെ എമിറേറ്റ് ഐഡന്റിറ്റി അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെല്‍ത്ത് അതോറിറ്റി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങളും അമര്‍ സെന്ററുകളില്‍ ലഭിക്കും.
 

click me!