
ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ ഇരുപത് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് സിങ്ങിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അനുയായി. ഗുര്‍മീതിന് കൂടുതല്‍ താല്‍പര്യം സ്വവര്‍ഗരതിയാണെന്നും യുവാക്കളെ ഇതിനായി നിരന്തരം പീഡിപ്പിച്ചിരുന്നതായും ദേര സച്ച സൗദയുടെ ആശ്രമത്തിലെ ഗുര്‍മീതിന്റെ പ്രധാന അനുയായി ഗുരുദാസ് സിങ് ടൂര്‍ വൈളിപ്പെടുത്തി.
ആശ്രമവാസികളായ മറ്റ് പുരുഷന്‍മാര്‍ സ്ത്രീകളുമായി ഇടപഴകുന്നതില്‍ ഗുര്‍മീത് അസൂയാലുവായിരുന്നു. സ്വന്തം ഇഷ്ടത്തിന് വഴങ്ങാത്ത യുവാക്കളെ പരസ്യമായി അപമാനിക്കും. മുഖത്ത് കരി തേക്കുക, എല്ലാവരെയും മുന്നില്‍ വച്ച് മര്‍ദ്ദിക്കുക എന്നിവയായിരുന്നു ശിക്ഷ. ഇത്തരം പീഡനങ്ങള്‍ പേടിച്ച് യുവാക്കളില്‍ പലരും ഗുര്‍മീതിന്റെ ഇഷ്ടത്തിന് വഴങ്ങാറുണ്ടായിരുന്നു എന്നും ഗുരുദാസ് സിങ് പറയുന്നു.
പലപ്പോഴും യാവാക്കള്‍ ജൂനിയര്‍മാരായ അനുയായികളെ ഇത്തരത്തില്‍ പീഡനത്തിനിരയാക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് ഗുര്‍മീതിന് പരാതിയായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല. പിന്നീട് ഗുര്‍മീതും ഇത്തരത്തില്‍ ചെയ്യുന്നതായി മനസിലായി-ഗുരുദാസ് പറയുന്നു.
യുവതികളായ അനുയായികളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുര്‍മീത് സിങിന് കോടതി 20 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട ശേഷം ഗുര്‍മീത് റാം റഹീം സിങിനെയും ദേര സച്ച സൗദ സ്ഥാപനവുമായി ബന്ധപ്പെട്ടും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam