ലഹരിമരുന്നുമായി പിടിയിലായ നടി അശ്വതി ബാബു സെക്സ് റാക്കറ്റ് കണ്ണി

Published : Dec 19, 2018, 11:06 PM IST
ലഹരിമരുന്നുമായി പിടിയിലായ നടി അശ്വതി ബാബു സെക്സ് റാക്കറ്റ് കണ്ണി

Synopsis

മയക്കുമരുന്നുമായി പൊലീസിന്‍റെ പിടിയിലായ അശ്വതി ബാബു നഗരത്തിലെ സെക്സ് റാക്കറ്റിലെ നിർണായക കണ്ണി. വാട്സാപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന കൂടാതെ ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചു നൽകുന്നതും ഇവരുടെ പതിവായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു.

കൊച്ചി: മയക്കുമരുന്നുമായി പൊലീസിന്‍റെ പിടിയിലായ അശ്വതി ബാബു നഗരത്തിലെ സെക്സ് റാക്കറ്റിലെ നിർണായക കണ്ണി. വാട്സാപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന കൂടാതെ ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചു നൽകുന്നതും ഇവരുടെ പതിവായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു.

പൊലീസ് പിടിച്ചെടുത്ത നടിയുടെ മൊബൈലില്‍ നിന്നാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്. മയക്കുമരുന്ന് വില്‍പ്പന കൂടാതെ നഗരത്തിലെ സെക്സ് റാക്കറ്റിലെ നിർണായക കണ്ണിയാണ് അശ്വതി ബാബുവെന്നും തെളിഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ യുവതികളെയടക്കം കൊച്ചിയിലെ ആവശ്യക്കാർക്ക് എത്തിച്ച് നല്‍കിയതിന്‍റെ സൂചനകള്‍ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചു. 

വാട്സ് ആപ്പ് വഴിയായിരുന്നു ഇടപാടുകളെല്ലാം. ഇത്തരത്തില്‍ ആവശ്യക്കാർ അയച്ച ആയിരക്കണക്കിന് മെസേജുകള്‍ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നഗരത്തില്‍ ഇവരുടെ സഹായികളായി പ്രവർത്തിച്ചവരെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. 

തൃക്കാക്കരയിലെ ഫ്ലാറ്റില്‍ വച്ചാണ് നടി അശ്വതി ബാബു ഷാഡോ പൊലീസിന്‍റെ പിടിയിലാകുന്നത്. ഒപ്പം പിടിയിലായ ഡ്രൈവർ ബിനോയിയാണ് ബെംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചു നല്‍കിയിരുന്നത്. വാട്സ് ആപ്പ് വഴി കച്ചവടം ഉറപ്പിച്ച് ആവശ്യക്കാരെ നഗരത്തിലെ കടകളിലെത്തിച്ചായിരുന്നു മയക്കുമരുന്ന് കൈമാറിയിരുന്നത്.

അതിതീവ്ര ലഹരി വിഭാഗത്തില്‍ പെടുന്ന എംഡിഎംഎ കൂടാതെ മറ്റു ലഹരിമരുന്നുകളും ഇവർ വില്‍പ്പന നടത്തിയിരുന്നു. ചില്ലറവില്‍പന കൂടാതെ രഹസ്യ കേന്ദ്രങ്ങളില്‍വച്ച് ഇവരുടെ മേല്‍നോട്ടത്തില്‍ റേവ് പാർട്ടികള്‍ സംഘടിപ്പിരുന്നച്ചതായും സൂചനയുണ്ട്. ഫ്ലാറ്റില്‍ നിരന്തരം സന്ദർശകർ എത്തിയിരുന്നതായി സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വർഷങ്ങളായി ലഹരിക്കടിമകൂടിയായ അശ്വതി നിലവില്‍ റിമാന്‍ഡിലാണ്. ലഹരി ലഭിക്കാത്തതിനാല്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇവർ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതും പോലീസിനെ കുഴക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ