വിരമിക്കല്‍ ദിനത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്ഐ വക ആദരാജ്ഞലി ബോര്‍ഡ്

സുധീഷ് പുങ്ങംചാല്‍ |  
Published : Mar 29, 2018, 01:23 PM ISTUpdated : Jun 08, 2018, 05:45 PM IST
വിരമിക്കല്‍ ദിനത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്ഐ വക ആദരാജ്ഞലി ബോര്‍ഡ്

Synopsis

സ്റ്റാഫ് മുറിയില്‍ യാത്രയപ്പ് പരിപാടി നടക്കുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ ചിലര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി പടക്കം പൊട്ടിക്കുകയകായിരുന്നെന്ന് മുന്‍ പ്രിന്‍സിപ്പില്‍ പി.വി പുഷ്പജ പറഞ്ഞു.

കാസര്‍ഗോഡ്:വിരമിക്കല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജക്ക് ആദരാജ്ഞലിയര്‍പ്പിച്ച് ബോര്‍ഡ്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലായ പി.വി പുഷ്പജയ്ക്ക് കഴിഞ്ഞ ദിവസമാണ് യാത്രയയപ്പ് നല്‍കിയത്. സ്റ്റാഫ് മുറിയില്‍ യാത്രയപ്പ് പരിപാടി നടക്കുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ ചിലര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി പടക്കം പൊട്ടിക്കുകയകായിരുന്നെന്ന് മുന്‍ പ്രിന്‍സിപ്പില്‍ പി.വി പുഷ്പജ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് എസ്എഫ്ഐ പ്രവര്‍ത്തകരില്‍ ചിലര്‍ അധ്യാപികയോട് ഫോട്ടോ ചോദിച്ചിരുന്നെന്നും എന്നാല്‍ താന്‍ നല്‍കിയിരുന്നില്ലെന്നും അധ്യാപിക പറയുന്നു. കോളേജിലെ ചില അധ്യാപകരോട് പ്രിന്‍സിപ്പില്‍ വിരിമിക്കുന്നതിന്‍റെ സന്തോഷം പ്രകടിപ്പിക്കുകയാണെന്ന് കുട്ടികള്‍ പറഞ്ഞതായും മുന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. രണ്ടുവര്‍ഷത്തെ പ്രിന്‍സിപ്പില്‍ ജീവിതത്തില്‍ അക്കാദമിക്ക് കാര്യങ്ങള്‍ മെച്ചപ്പെടുത്താനും അച്ചടക്കം കൊണ്ടുവരാനും ശക്തമായി ശ്രമിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായിട്ടാണ് ഈ വിഷയത്തെ കാണുന്നതെന്ന് പി.വി പുഷ്പജ പറഞ്ഞു. പ്രവര്‍ത്തി ദിവസം യോഗം നടത്താന്‍ ഹോള്‍ നല്‍കാത്തതും വ്യാജ അറ്റന്‍ഡന്‍സ് നല്‍കി പരീക്ഷ എഴുതാന്‍ സഹായിക്കാത്തതുമാണ് എസ്എഫ്ഐ പ്രവര്‍ത്തകരില്‍ ചിലരെ ഇത്തരം നടപടികളിലേക്ക് കൊണ്ടുപോയത്.

പതിവായി ക്ലാസ്സില്‍ കയറാതിരുന്ന കുട്ടികള്‍ക്ക് അറ്റന്‍ഡന്‍സ് നല്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രിന്‍സിപ്പലായിരുന്ന പുഷ്പജയെ ഉപരോധിച്ച് കൊണ്ട് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു. കോളേജിലെ മുഴുവൻ വിദ്യാർത്ഥികളെയും സ്വന്തം മക്കളെ പോലെയാണ് കണ്ടിരുന്നതെന്നും എന്നാൽ സർവീസിൽ നിന്നും പിരിയുന്ന വേളയിൽ ചില വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടായ ഇത്തരം പ്രവർത്തികൾ വേദനയുണ്ടാക്കിയതായും പി.വി പുഷ്പജ പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല
കേരളത്തിന്റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസം, മതേതരത്വത്തിന്റെ കരുത്തുറ്റ നാട്, പ്രശംസിച്ച് നൊബേൽ ജേതാവ് അമർത്യ സെൻ