എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റായി വി.പി. സാനു; മയൂഖ് വിശ്വസ് സെക്രട്ടറി

By Web TeamFirst Published Nov 2, 2018, 1:05 PM IST
Highlights

മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന വി.പി. സാനു രണ്ടാം തവണയാണ് അഖിലേന്ത്യ പ്രസിഡന്‍റ്  ആയി തെരഞ്ഞെടുക്കപ്പെടുന്നത്. എംഎ, എംഎസ്‍ഡബ്ല്യു ബിരുദധാരിയാണ്

ഷിംല: എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റായി വി.പി. സാനുവിനെയും (കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍) തെരഞ്ഞെടുത്തു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നടക്കുന്ന 16-ാമത് അഖിലേന്ത്യ സമ്മേളനമാണ് ഇരുവരെയും തെരഞ്ഞെടുത്തത്.

പ്രതികൂര്‍ (ബംഗാള്‍), വി.എ. വിനീഷ് (കേരളം), കോട്ട രമേഷ് (തെലങ്കാന), വെെ രാമു (ആന്ധ്രപ്രദേശ്), ബാലാജി (മഹാരാഷ്ട്ര) എന്നിവരാണ് വെെസ് പ്രസിഡന്‍റുമാര്‍. ശ്രീജന്‍ ഭട്ടാചാര്യ (ബംഗാള്‍), സച്ചിന്‍ദേവ് (കേരളം), ദീപ്സിത ധര്‍ (സെന്‍റര്‍), ദീനീത് ദണ്ഡ‍ (ഹിമാചല്‍ പ്രദേശ്), സന്ദീപന്‍ ദേവ് (ത്രിപുര), എന്നിവരാണ് ജോയിന്‍റ്  സെക്രട്ടറിമാര്‍.

നിതീഷ് നാരായണന്‍, സംഗീത ദാസ്, പരീക്ഷിത്, മാരിയപ്പന്‍, മണിപാല്‍ സിംഗ് എന്നിവരും സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. 93 അംഗ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള 10 പേരുണ്ട്. ഒമ്പത് ഒഴിവാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്.

മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന വി.പി. സാനു രണ്ടാം തവണയാണ് അഖിലേന്ത്യ പ്രസിഡന്‍റ്  ആയി തെരഞ്ഞെടുക്കപ്പെടുന്നത്. എംഎ, എംഎസ്‍ഡബ്ല്യു ബിരുദധാരിയാണ്. കൊല്‍ക്കത്ത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് മയൂഖ്. 

click me!