ജയിൽ, വേർപിരിയൽ, പ്രണയം, ക്ഷമ; അവളിനി ഡോ. ഹാദിയ അശോകൻ

By Web TeamFirst Published Feb 26, 2019, 3:28 PM IST
Highlights

''ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാണ്. എണ്ണമറ്റ പ്രാർത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്.'' ഫേസ്ബുക്ക് പോസ്റ്റില്‍ ഷഫീന്‍ ജഹാന്‍ കുറിക്കുന്നു.

തിരുവനന്തപുരം: ഹാദിയ ഇനി വെറും ഹാദിയ അല്ല, ഡോ. ഹാദിയ അശോകന്‍ ആണ്. ഭർത്താവായ ഷഫീൻ ജഹാനാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹാദിയ ഡോക്ടറായ വിവരം അറിയിച്ചിരിക്കുന്നത്. ''ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാണ്. എണ്ണമറ്റ പ്രാർത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്. അൽഹംദുലില്ല, അവസാനം എല്ലാ പ്രതിസന്ധികളിൽ നിന്നും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നു. ഡോക്ടർ എന്ന് നിന്നെ വിളിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.'' ഹാദിയയുടെ ഫോട്ടോയ്ക്കൊപ്പം ഷഫീൻ ജഹാൻ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

ദേശീയതലത്തിൽ വരെ ശ്രദ്ധ ലഭിച്ച സംഭവമായിരുന്നു ഹാദിയ കേസ്. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശികളായ അശോകന്റെയും പൊന്നമ്മയുടെയും മകളായ അഖില ഇസ്ലാം മതം സ്വീകരിച്ച്  ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ദീർഘകാലം വീട്ടുതടങ്കലിലായിരുന്ന ഹാദിയയ്ക്ക് നിയമത്തിന്റെ സഹായത്തോടെയാണ് ഷഫീൻ ജഹാനൊപ്പം ജീവിക്കാൻ അനുമതി ലഭിച്ചത്. ഹോമിയോ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും.

click me!