
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥി നിർണയത്തില്‍ അതൃപ്തി പരസ്യമാക്കി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്ത്. നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെടില്ല.കഴിവുള്ള സ്ത്രീകളെ തഴയുകയാണ്.കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരായ സ്ത്രീകളെ സഹായിക്കാൻ രാഹുൽഗാന്ധിയോടഭ്യർത്ഥിക്കുന്നുവെന്ന് അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.9 സ്ത്രീകൾക്ക് മാത്രമാണ് ഇക്കുറി ടിക്കറ്റ് നൽകിയത്.ലോക്സഭയിൽ ഒരിടത്ത് മാത്രമായിരുന്നു സീറ്റ്.നിരാശയും,സങ്കടവും തോന്നുന്നുവെന്നും ഷമ മുഹമ്മദ് പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam