ശർമിളയുടെ മരണത്തിൽ നിർണായക വഴിത്തിരിവ്, പുകയിൽ ശ്വാസംമുട്ടിയല്ല മരണം, തലയിണ അമർത്തി ശ്വാസംമുട്ടിച്ച് കൊന്നത് അയൽവാസി

Published : Jan 12, 2026, 11:02 AM IST
sharmila death

Synopsis

ബംഗളൂരു രാമമൂർത്തി നഗറിൽ ടെക്കി യുവതി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.

ബെം​ഗളൂരു: ബംഗളൂരു രാമമൂർത്തി നഗറിൽ ടെക്കി യുവതി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. അയൽഫ്ലാറ്റിൽ താമസിക്കുന്ന യുവാവ് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് പൊലീസ് പറയുന്നു. 34 കാരി ശർമിളയുടെ മരണത്തിലാണ് ആറ് ദിവസത്തിനുശേഷം വഴിത്തിരിവ്. 18കാരനായ കർണൽ ഖുറായിയാണ് ശർമിളയെ കൊലപ്പെടുത്തിയത്. 

ശർമിള ഒറ്റയ്ക്കുള്ളപ്പോൾ ഫ്ലാറ്റിന്റെ ഉള്ളിൽ കയറി കടന്നു പിടിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്ന് കർണൽ ഖുറായി പൊലീസിന് മൊഴി നൽകി. പിന്നാലെ തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റിന് തീയിട്ടു. ശർമിള പുകയേറ്റ് ശ്വാസംമുട്ടി മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. യുവതിയുടെ ഫോണിൽ സിം കാർഡ് ഇട്ടതോടെയാണ് വഴിത്തിരിവ് ഉണ്ടായത്. പ്രതി പലതവണ യുവതിയോട് പ്രണയ അഭ്യർത്ഥന നടത്തിയിരുന്നു. ദക്ഷിണ കന്നഡ സ്വദേശിയാണ് കൊല്ലപ്പെട്ട ശർമിള. നഗരത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. നഗരത്തിലെ കോളേജിലെ വിദ്യാർത്ഥിയാണ് പ്രതി കർണൽ.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മികവുറ്റ പ്രവർത്തനം, ഭാവിയിലേക്കുള്ള മാതൃക'; ഇന്ത്യൻ സംഘത്തെ നയിച്ച മേജർ സ്വാതിക്ക് ഐക്യരാഷ്രസഭയുടെ സമാധാന പുരസ്‌കാരം
രാഹുലിന് വേണ്ടി യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പൂജയും വഴിപാടും; ക്ഷേത്രത്തിൽ പൂജ, പള്ളിയിൽ മൂന്നിന്മേൽ കുർബാന; 'എല്ലാം പ്രതിസന്ധി മാറിക്കിട്ടാൻ'