
ഒരു കുഞ്ഞി വേണ്ടി ലോകമൊന്നാകെ തിരയുകയാണിപ്പോള്‍. ഈ തിരച്ചിലിന് മുന്‍കൈയെടുത്തിരിക്കുകയാണ് ഒരു സിനിമാ താരമാണ്. പച്ചക്കറി വില്‍പ്പനയ്ക്കിടെ ഒരു കുഞ്ഞ് ഉറങ്ങിപ്പോയ ചിിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ചിത്രം വൈറലായതോടെ കുഞ്ഞിനെവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പലരും.
അവനെ ഏറ്റെടുത്ത് വളര്‍ത്താനും പഠന ചെലവ് വഹിക്കാനൊക്കെ തയാറായി ഒട്ടേറെപേര്‍ രംഗത്തു വന്നു. എന്നാല്‍ ഫിലിപ്പീന്‍സിലെ ചലച്ചിത്ര നടി ഷാരോണ്‍ സുനേറ്റ സംഭവത്തില്‍ ഇടപെട്ടതോടെ സംഗതിക്ക് ഇത്തിരി ചൂടുപിടിച്ചു. ഷാരോണ്‍ കുഞ്ഞിനെ കുറിച്ച് പറഞ്ഞതിങ്ങനെ, "അവന്‍റെ കൈയിലുള്ള മുഴുവന്‍ പച്ചക്കറിയും എനിക്ക് വേണം അവനെ ദത്തെടുക്കാനും പഠനച്ചെലവ് പൂര്‍ണമായി ഏറ്റെടുക്കാനും ഞാന്‍ തയാറാണ്". ഈ കുഞ്ഞിനെ കുറിച്ചറിയുന്നവര്‍ വിവരങ്ങള്‍ തന്നോട് പങ്കുവയ്ക്കണമെന്നും നടി പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ വാക്കുകള്‍ പ്രചരിച്ചെങ്കിലും കുഞ്ഞിനെ കുറിച്ച് വിവരങ്ങളൊന്നും നടിക്ക് ലഭിച്ചിട്ടില്ല. അതേസമയം ചിത്രത്തിന്‍റെ സത്യാവസ്ഥയറിയാന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയാല്‍ അവന്‍റെ സംരക്ഷണവും വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് തീരുമാനം.
എന്നാല്‍ കുട്ടിയുടെ മുന്നിലിരിക്കുന്ന പച്ചക്കറി ഫിലിപ്പീന്‍സുകാര്‍ ഉപയോഗിക്കാറില്ലെന്നും അതുകൊണ്ട് കുട്ടിയുടെ സ്വദേശം വേറെയെവിടെയെങ്കിലും ആണോയെന്നും ചിലര്‍ സംശയിക്കുന്നുണ്ട്. ഇതിനിടെ കുട്ടി അരുണാചല്‍പ്രദേശ് സ്വദേശിയാണെന്ന സംശയം ശക്തമായിരിക്കുകയാണ്. കുഞ്ഞുങ്ങള്‍ ജോലിചെയ്യുന്നതും ഭിക്ഷയെടുക്കുന്നതുമൊക്കെ ഇവിടെയുള്ള പ്രവൃത്തിയായാണ് ഉത്തരേന്ത്യയില്‍ കണക്കാക്കപ്പെടുന്നത്. കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam