ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഷീല ദീക്ഷിത്

Published : Jan 10, 2019, 06:13 PM ISTUpdated : Jan 10, 2019, 06:30 PM IST
ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഷീല ദീക്ഷിത്

Synopsis

1998 മുതല്‍ 2013 വരെ ദില്ലിയുടെ മുഖ്യമന്ത്രിയായിരുന്നു ഷീല. ആം ആദ്മിയുടെ മുന്നേറ്റത്തിന് മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. പിന്നീട് ദില്ലി വിട്ട ഷീലയ്ക്ക് ഉത്തര്‍ പ്രദേശിന്‍റെ ചുമതല നല്‍കിയിരുന്നു  

ദില്ലി: ദില്ലി കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷയായി ഷീല ദീക്ഷിതിനെ നിയമിച്ചു. ദില്ലി പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കഴിഞ്ഞ ആഴ്ച അജയ് മാക്കാന്‍ രാജിവച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഷീല ദീക്ഷിതിനെ നിയമിക്കാന്‍ എഐസിസി തീരുമാനിച്ചു.

1998 മുതല്‍ 2013 വരെ ദില്ലിയുടെ മുഖ്യമന്ത്രിയായിരുന്നു ഷീല. ആം ആദ്മിയുടെ മുന്നേറ്റത്തിന് മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. 2014 മാര്‍ച്ച് മാസം മുതല്‍ 2015 ഓഗസ്റ്റ് വരെ കേരള ഗവര്‍ണറായി ഷീല പ്രവര്‍ത്തിച്ചിട്ടുണ്ട്. ശേഷം കോണ്‍ഗ്രസിന്‍റെ ഉത്തര്‍ പ്രദേശിന്‍റെ സംഘടനാ ചുമതലയും നിര്‍വ്വഹിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം