
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡേ. മോദിയും മിഷേലും ബിസിനസ് വൈരികളാണെന്ന് സുശീൽ കുമാർ ഷിൻഡേ പറഞ്ഞു. തന്‍റെ കച്ചവടത്തിൽ എതിർ ചേരിയിൽ നിൽക്കുന്നവരെ മോദി ആക്രമിക്കും. അതിനുവേണ്ടി കോൺഗ്രസിനെയും മിഷേലിനും ചേർത്ത് പ്രധാനമന്ത്രി കഥകൾ മെനയുകയാണ്.
ഏകാധിപതിയായ ഹിറ്റ്ലറിനെ പോലെയാണ് മോദി ഭരണം നടത്തുന്നത്. കാബിനറ്റ് മീറ്റിംഗിൽ പോലും മോദി തന്‍റെ തീരുമാനങ്ങൾ അടിച്ച് ഏൽപിക്കുന്നു. സോളാ പുരിലെ മോദിയുടെ സന്ദർശിത്തിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി പൊലീസ് മർദ്ദിച്ചെന്നും ഷിൻഡേ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam