നവരാത്രി ദിനത്തിൽ മാംസം വിൽക്കരുതെന്ന് താക്കീത് നൽകി ശിവസേന

By Web TeamFirst Published Oct 10, 2018, 5:25 PM IST
Highlights

അതേ സമയം 125 അംഗങ്ങളെ നവരാത്രി ദിനത്തിൽ  കടകൾ അടക്കാനായി നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള കത്ത് ശിവസേന ജില്ലാ ഭരണ കുടത്തിന് കൈമാറിയിച്ചുണ്ട്. 

ഗുരുഗ്രാം: നവരാത്രി ദിനത്തിൽ മാംസ വിൽപ്പന നടത്തരുതെന്ന് കട ഉടമകൾക്ക് താക്കീത് നൽകികൊണ്ട് ശിവസേന രംഗത്ത്. ഗുരുഗ്രാമിലെ മാംസ കച്ചവടക്കാർക്കാണ് ശിവസേന ഉള്‍പ്പെടെയുള്ള  22 ഓളം വരുന്ന ഹൈന്ദവ  സംഘടനകൾ താക്കീത് നൽകിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മാംസകടകൾ അടക്കണമെന്ന തങ്ങളുടെ ആവശ്യം ജില്ലാ ഭരണകൂടം നേരിട്ട് നടപ്പാക്കിയില്ലെങ്കില്‍ അത് തങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി നടത്തുമെന്ന് സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി പറഞ്ഞു. 

അതേ സമയം 125 അംഗങ്ങളെ നവരാത്രി ദിനത്തിൽ  കടകൾ അടക്കാനായി നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള കത്ത് ശിവസേന ജില്ലാ ഭരണ കുടത്തിന് കൈമാറിയിച്ചുണ്ട്. അന്നേ ദിവസം ഏതെങ്കിലും മാംസകടകള്‍ തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങള്‍ അത് പൂട്ടിക്കുമെന്നും അതിന്റെ പേരിൽ എന്തെങ്കിലും സംഭവിച്ചാൽ ഒരു പ്രശ്നവുമില്ലെന്ന് ശിവസേന ജില്ലാ പ്രസിഡന്റ് ഗൗതം സേനി പറഞ്ഞു.

എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയില്ല  അവര്‍ നിര്‍ബന്ധപൂര്‍വം കടകൾ പൂട്ടിക്കുകയാണ്-; മാംസ വില്‍പ്പനക്കാരനായ താഹിര്‍ ഖുറേഷി പറയുന്നു. നവ രാത്രി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില ആളുകൾ കടയിൽ വന്നിരുന്നുവെന്നും കടകൾ പൂട്ടിയില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും ഖുറേഷി കൂട്ടിച്ചേർത്തു. നവരാത്രി ദിനങ്ങളില്‍ മാംസ കടകള്‍ അടച്ചിട്ടാല്‍ 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് തങ്ങള്‍ക്ക് സംഭവിക്കാനിരിക്കുന്നതെന്ന്  കട ഉമസ്ഥനായ മുഹമ്മദ് ഷാഹി പറയുന്നു.

ഹൈന്ദവ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരികള്‍ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടുണ്ട്. പ്രത്യേക ഫോഴ്‌സിനെ നിയമിക്കാമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ടെങ്കിലും ആറ് മണിക്ക് ശേഷം ഇവിടെ കാര്യമായി പൊലീസൊന്നും എത്തുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒക്ടോബര്‍ 10 മുതല്‍ 18 വരെയാണ് നവരാത്രി ആഘോഷം. 

click me!