ലോക്‌സഭയില്‍ ശിവസേന-ബിജെപി മന്ത്രിമാര്‍ തമ്മില്‍ കൈയാങ്കളി

By Web DeskFirst Published Apr 6, 2017, 9:20 AM IST
Highlights

ദില്ലി: ശിവസേന എംപി രവീന്ദ്ര ഗെയ്‌ക്‌വാദിന് ടിക്കറ്റ് നിഷേധിച്ച സംഭവത്തില്‍ പാര്‍ലമെന്റിനുള്ളില്‍ ഭരണപക്ഷത്ത് കയ്യാങ്കളി. ശിവസേന എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചപ്പോഴാണ് കേന്ദ്രമന്ത്രി ആനന്ദ് ഗീഥേ വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യ ജീവനക്കാരനെ ആക്രമിച്ചതിന് ശിവസേന എംപി രവീന്ദ്ര ഗെയ്‌ക്കാവാദിനെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് രണ്ട് മന്ത്രിമാര്‍ തമ്മില്‍ വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്.

എയര്‍ ഇന്ത്യ ജീവനക്കാരന്‍ ആക്രമിച്ച തനിക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും വിമാനക്കമ്പിനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് അനീതിയാണെന്നുമുള്ള ഗെയ്‌ക്കാവാദിന്റെ ആരോപണത്തെ ശിവസേന അംഗം കൂടിയ കേന്ദ്രമന്ത്രി അനന്ത് ഗീഥേ പിന്തുച്ചു.സംഭവത്തില്‍ കേസെടുത്ത ശേഷവും വിലക്ക് തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ വിമാനത്തില്‍ എല്ലായാത്രക്കാരും തുല്യരാണെന്നായിരുന്നു വ്യാമോയാനമന്ത്രി അശോക് ഗജപതി രാജുവിന്റെ പ്രതികരണം. മറുപടിയില്‍ തൃപ്തരാകതെ ശിവസേന അംഗങ്ങള്‍ നടുത്തളത്തിലറങ്ങിയപ്പോള്‍ സ്‌പീക്കര്‍ സഭ നിര്‍ത്തിവച്ചു. ഈ സമയത്താണ് ആനന്ത് ഗീഥേ കൈ ചൂണ്ടി അശോക് ഗജപതി രാജുവിന് നേരെ കയര്‍ത്തുകൊണ്ട് ചെന്നത്.

അശോക് ഗജപതി രാജുവിന്റെ കോളറില്‍ പിടിക്കാനും ശ്രമിച്ചു.സഭയിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി  ഉള്‍പ്പടെയുള്ള അംഗങ്ങള്‍ ഗീഥയെ പിടിച്ചുമാറ്റുകയായിരുന്നു.രണ്ട് കേന്ദ്രമന്ത്രിമാര്‍ തമ്മില്‍ നടന്ന പരസ്യഏറ്റുമുട്ടല്‍ സഭയിലെ അസാധാരണസംഭവമായി.
 

click me!