
ബെംഗലുരു: കർണാടകത്തിലെ ലിംഗായത് ആത്മീയ ആചാര്യനും തുംകുരു സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി അന്തരിച്ചു. 111 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് മഠത്തിലായിരുന്നു അന്ത്യം. 1930ൽ സിദ്ധഗംഗ മഠാധിപതിയായ ശിവകുമാര സ്വാമി, നടക്കുന്ന ദൈവം എന്നാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. പാവപ്പെട്ടവർക്ക് വിദ്യാഭ്യാസവും ഭക്ഷണവുമെത്തിക്കുന്നതിൽ നൽകിയ സംഭാവനകൾക്ക് 2015ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ശിവകുമാര സ്വാമിക്ക് ഭാരതരത്ന നൽകണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉൾപ്പെടെയുളളവർ ആവശ്യപ്പെട്ടിരുന്നു. സംസ്കാരം നാളെ വൈകീട്ട് നാലരയ്ക്ക് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam