ദേശീയ പണിമുടക്ക്: കോഴിക്കോട് നഗരത്തിൽ മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു

By Web TeamFirst Published Jan 9, 2019, 10:32 AM IST
Highlights

മിഠായിത്തെരുവിൽ കടകൾ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥലത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. കണ്ണൂരിലും വയനാട്ടിലും കടകൾ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. 

കോഴിക്കോട്: ജനത്തെ വലച്ച ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ കോഴിക്കോട് നഗരത്തിൽ മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു. മിഠായിത്തെരുവിൽ കടകൾ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥലത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. കണ്ണൂരിലും വയനാട്ടിലും കടകൾ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മിഠായി തെരുവിൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ രാവിലെ അറിയിച്ചിരുന്നു. കാസര്‍ഗോഡ് പണിമുടക്ക് ഭാഗികമാണ്.  ഇന്നലത്തേതിൽ നിന്നും വ്യത്യസ്തമായി കാസര്‍ഗോഡ് കൂടുതൽ കടകൾ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.  

click me!