
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ ഭാവി സമരം തീരുമാനിക്കാന്‍ യു.ഡി.എഫ് നേതൃയോഗം ഇന്ന് കണ്ണൂരില്‍. കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും മറ്റ് ഘടകക്ഷി നേതാക്കളും പങ്കെടുക്കും.
ഷുഹൈബ് കുടുംബ സഹായനിധിക്കായി ഫണ്ട് പിരിവും ഇന്ന് നടക്കും. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന സമാധാന യോഗത്തില്‍ നിന്ന് യുഡിഎപ് നേതാക്കള്‍ വിട്ടുനിന്നിരുന്നു.