സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

Published : Jan 02, 2019, 09:15 AM ISTUpdated : Jan 02, 2019, 11:28 AM IST
സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

Synopsis

സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. വടുതലയിലെ വീട്ടിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി അടക്കം പ്രമുഖര്‍. ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും.

കൊച്ചി: സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എറണാകുളത്തെ വടുതലയിലെ വീട്ടില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, മന്ത്രി ഇ പി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങി പ്രമുഖരായ നിരവധി നേതാക്കളും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. 

തിങ്കളാഴ്ചയായിരുന്നു ബ്രിട്ടോ ഹൃദയാഘാതം മൂലം അന്തരിച്ചത്.  ചൊവ്വാഴ്ച രാത്രിയാണ് വടുതലയിലേ വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുവന്നത്. അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി സൈമണ്‍ ബ്രിട്ടോയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു.  പത്തരയോടെയാണ്  ടൗണ്‍ഹാളില്‍ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക. മൂന്നുമണിയോടെ ബ്രിട്ടോയുടെ ആഗ്രഹപ്രകാരം കളമശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്