ദേശവിരുദ്ധനെന്ന് ട്രോളുകള്‍: ടി എം കൃഷ്ണയുടെ സംഗീത പരിപാടിയില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പിന്മാറി

By Web TeamFirst Published Nov 15, 2018, 2:08 PM IST
Highlights

സമൂഹമാധ്യമങ്ങളില്‍ തീവ്രവലതുപക്ഷ ചിന്താഗതിക്കാരില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനം നേരിട്ട പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണയുടെ സംഗീത പരിപാടിയില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പിന്മാറി. 

ദില്ലി: സമൂഹമാധ്യമങ്ങളില്‍ തീവ്രവലതുപക്ഷ ചിന്താഗതിക്കാരില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനം നേരിട്ട പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണയുടെ സംഗീത പരിപാടിയില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പിന്മാറി. ഈ മാസം 17, 18 തിയതികളില്‍ ദില്ലിയില്‍ വച്ച് നടക്കാനിരുന്ന സംഗീതപരിപാടിയാണ് റദ്ദാക്കിയത്. ഒരു സാംസ്കാരിക സംഘടനയും എയര്‍പോര്‍ട്ട് അതോറിറ്റിയുമായിരുന്നു പരിപാടിയുടെ സംഘാടകര്‍. 

cordially invites you to a Carnatic vocal performance by who will be accompanied by R.K. Shriramkumar on violin, Praveen Sparsh on Mridangam & Anirudh Athreya on Kanjira - on 17th November in the 2nd edition of 'Dance & Music in the Park' at Nehru Park, Delhi. pic.twitter.com/8ZiUd4n2xC

— Airports Authority of India (@AAI_Official)

പരിപാടിയുടെ ക്ഷണക്കത്തുകള്‍ പ്രസിദ്ധമാക്കിയതിന്  ശേഷമാണ് പരിപാടി റദ്ദാക്കുന്നത്.മതേതര നിലപാടുകളും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ ഒരുക്കുകയും ചെയ്തതിന് പിന്നാലെ ടിഎം കൃഷ്ണയ്ക്ക് നേരെ ഭീഷണികളും രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ കര്‍ണാടക സംഗീതത്തില്‍ മുസ്ലിം , ക്രിസ്ത്യന്‍ പാട്ടുകള്‍ പാടിയതിന് ടിഎം കൃഷ്ണയ്ക്കെതിരെ ഭീഷണിയുയര്‍ന്നിരുന്നു. 

Considering the vile comments and threats issued by many on social media regarding Karnatik compositions on Jesus, I announce here that I will be releasing one karnatik song every month on Jesus or Allah.
T.M. Krishna

— T M Krishna (@tmkrishna)

ഭീഷണിക്ക് പിന്നാലെ എല്ലാ മാസവും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ തീര്‍ക്കുമെന്ന ടിഎം കൃഷ്ണയുടെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് പരിപാടി റദ്ദാക്കിയതെന്നാണ് സൂചന. പരിപാടി മാറ്റി വച്ചെങ്കിലും കാരണമെന്താണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. പരിപാടി പിന്നീട് നടത്തുമെന്നാണ് ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. 

click me!