'കണ്ണിലെ കൃഷ്ണമണിപോലെ കാത്തതാണ്, എന്നിട്ടും...' കാണാതായ സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്ന് സഹോദരങ്ങൾ

Published : Aug 17, 2025, 10:24 AM ISTUpdated : Aug 17, 2025, 10:38 AM IST
man missing

Synopsis

മാനസിക വെല്ലുവിളി നേരിടുന്ന കുമാരന്‍ എന്ന അറുപത്തിയഞ്ചുകാരനെ കാണാതായിട്ട് ഇന്നേക്ക് രണ്ടാഴ്ച പിന്നിട്ടു.

കൊച്ചി: കണ്ണിലെ കൃഷ്ണമണി പോലെ കാത്തിട്ടും കണ്ണൊന്നു തെറ്റിയപ്പോള്‍ കാണാമറയെത്തെങ്ങോ പോയ സഹോദരനെ കണ്ടെത്താന്‍ സമൂഹത്തിന്‍റെ സഹായമഭ്യര്‍ഥിക്കുകയാണ് കളമശേരിയിലെ വയോധികരായ സഹോദരിമാര്‍ തങ്കമ്മയും ദേവകിയും.  മാനസിക വെല്ലുവിളി നേരിടുന്ന കുമാരന്‍ എന്ന അറുപത്തിയഞ്ചുകാരനെ കാണാതായിട്ട് ഇന്നേക്ക് രണ്ടാഴ്ച പിന്നിട്ടു. എറണാകുളം കളമശ്ശേരി കുസാറ്റിന് സമീപത്താണ് ഇവരുടെ വീട്. തങ്കമ്മയുടെയും ദേവകിയുടെയും ഇളയ സഹോദരനാണ് കുമാരൻ. അവിവാഹിതനായ കുമാരൻ സഹോദരിമാര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.ഓഗസ്റ്റ് 2 ന് വീട്ടിൽ നിന്ന് പുറത്തേക്ക് പോയ കുമാരൻ പിന്നീടിതുവരെ തിരികെയെത്തിയിട്ടില്ല. എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. 

സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പൊട്ടിക്കരയുകയാണ് സഹോദരിമാര്‍. എവിടെ പോയാലും വൈകിട്ട് 6 മണിക്ക് മുൻപ് കുമാരൻ തിരികെ വരുമായിരുന്നുവെന്നാണ് സഹോദരി ദേവകി പറയുന്നത്. കുമാരനെക്കുറിച്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. കാണാതാകുന്ന സമയത്ത് വെള്ളമുണ്ടും വെള്ളഷര്‍ട്ടുമാണ് കുമാരൻ ധരിച്ചിരിക്കുന്നത്. തൊട്ടടുത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്