ബിജെപി എംഎല്‍എയുടെ പോത്തുകളെ കാണാനില്ല: വട്ടംചുറ്റി സീതാപൂര്‍ പൊലീസ്

Published : Dec 03, 2017, 11:26 PM ISTUpdated : Oct 05, 2018, 04:05 AM IST
ബിജെപി എംഎല്‍എയുടെ പോത്തുകളെ കാണാനില്ല: വട്ടംചുറ്റി സീതാപൂര്‍ പൊലീസ്

Synopsis

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയുടെ കാണാതായ പോത്തുകളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി സീതാപൂര്‍ പൊലീസ്. ഹര്‍ഗോണ്‍ അസംബ്ലിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ സുരേഷ് റാഹിയുടേതാണ് കാണാതായ പോത്തുകള്‍. ശനിയാഴ്ച രാത്രിയാണ് എംഎല്‍എയുടെ വീട്ടില്‍ കെട്ടിയിട്ടിരിക്കുന്ന രണ്ട് പോത്തുകളെയാണ് കാണാതെയായതെന്ന് പൊലീസ് പറയുന്നു. 

പി.വി.നരസിംഹ റാവു സര്‍ക്കാരിന്റെ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാം ലാല്‍ റാഹിയുടെ മകനാണ് സുരേഷ്. സ്ഥലത്ത് കാവലിന് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഇവയെ കാണാതാവുകയായിരുന്നു. ലക്‌നൗവില്‍ നിന്നും 90 കി.മി. അകലെയാണ് എംഎല്‍എയുടെ വീട്. മോഷണം സീതാപൂര്‍ കോട്വാലി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഇട്ട് ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റേയും മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണ്. 

അടുത്തുളള ഗ്രാമപ്രദേശങ്ങളിലേക്കും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് ജനങ്ങള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത് കൊണ്ടു തന്നെ കാലികളെ കാണാതാവുന്ന പരാതികള്‍ കൂടുതലായി ലഭിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് സമാജ്‌വാദി പാര്‍ട്ടി നേതാവായ അസംഖാന്റെ പശുക്കളെ കാണാതായത് സമാനമായ സ്ഥിതി ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി
ആശംസയോ ആക്രമണമോ? ട്രംപിന്റെ ക്രിസ്മസ് സന്ദേശം! 'തീവ്ര ഇടതുപക്ഷ മാലിന്യങ്ങൾ' ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നുവെന്ന് യുഎസ് പ്രസിഡൻ്റ്