
പത്തനംതിട്ട: ശബരിമല തീർത്ഥാടകന്‍ ശിവദാസന്‍റേത് അപകടമരണമാണെന്ന് കരുതുന്നില്ലെന്ന് ഭാര്യ ലളിത. ശിവദാസന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ശിവദാവസന്‍റെ മകന്‍ ശരത്തും ഉന്നയിച്ചു. കാണാതായെന്ന് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അച്ഛന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മകന്‍ ശരത് പറഞ്ഞു. 22 ന് പരാതി നല്‍കിയെങ്കിലും 25നുമാത്രമാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായതെന്നാണ് മകന്‍റെ ആരോപണം.
അയല്‍ക്കാരുമായുള്ള അതിര്‍ത്തി തര്‍ക്കം നേരത്തേ പരിഹരിച്ചതാണ്. ഭര്‍ത്താവിന്‍റെ മരണം അപകടത്തെ തുടര്‍ന്നാണെന്ന് കരതുന്നില്ലെന്ന് ഭാര്യ ലളിത വ്യക്തമാക്കി. അതേസമയം കഴിഞ്ഞമാസം 18 ന് തന്നെയാണ് ശിവദാസന്‍ ശബരിമലയിലേക്ക് പോയതെന്നും 19 ന് വീട്ടീലേക്ക് വിളിച്ചത് ഭര്‍ത്താവ് തന്നെയെന്നും ലളിത സ്ഥിരീകരിച്ചു. പത്തനംതിട്ട ളാഹക്ക് സമീപത്തെ കൊക്കയിൽ നിന്നുമാണ് കാണാതായ ശിവദാസന്‍റെ മൃതദേഹം കണ്ടെത്തിയത്.
ശിവദാസന്‍റെ മരണം രക്തസ്രാവത്തെ തുടര്‍ന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തുടയെല്ല് പൊട്ടി രണ്ടായി മാറിയിട്ടുണ്ടെന്നും ഇതാണ് രക്തസ്രാവത്തിന് കാരണം. ഉയര്‍ന്ന സ്ഥലത്ത് നിന്നുള്ള വീഴ്ചയിലാകാം തുടയെല്ല് പൊട്ടാന്‍ കാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടില്‍ പറയുന്നു. വീഴ്ചയിൽ നിന്നോ അപകടം കൊണ്ടോ ഇങ്ങനെ സംഭവിക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതം ഉള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam