
മുംബൈ: രാമക്ഷേത്ര നിർമാണ വിഷയത്തില്‍ ബിജെപി ക്കെതിരെ വിമർശനവുമായി ശിവസേന മുഖപത്രം. ബി ജെ പി ശിവസേനക്കെതിരെ ഗൂഢാലോചന നടത്തുന്ന സമയത്ത് രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന് സാമ്ന ആവശ്യപ്പെട്ടു. എത്രയും വേഗം ക്ഷേത്ര നിർമ്മാണത്തിന്റെ തീയ്യതി പ്രഖ്യാപിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
ശിവസേന രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച സംസാരിക്കുന്നതിനെ ബി ജെ പി ഭയക്കുന്നുവെന്നും സാമ്നയില്‍ ശിവസേന കുറ്റപ്പെടുത്തുന്നു. നാളെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോദ്ധ്യയിൽ നടത്താനിരുന്ന റാലിക്ക് യുപി സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് മുഖപത്രത്തിൽ വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam