കൃഷിനാശം: വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചില്ല, ഭാര്യയെയും 4 മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Published : Jan 05, 2019, 06:26 PM ISTUpdated : Jan 05, 2019, 06:38 PM IST
കൃഷിനാശം: വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചില്ല, ഭാര്യയെയും 4 മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Synopsis

തൂങ്ങിമരിച്ച നിലയിലാണ് ​ഗൃഹനാഥനായ ഷെഖരിയായുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയതിന് ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. 

കർണാടക: കർണാടകയിലെ കൊപ്പാലിൽ മാതാപിതാക്കളും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നി​ഗമനം. ഈ കുടുംബം വൻസാമ്പത്തിക ബാധ്യത നേരിട്ടിരുന്നതായി അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു.  നാൽപത്തിരണ്ടുകാരനായ ഷെഖരിയാ ബീഡ്നൽ, ഭാര്യ  ജയമ്മ, ബസമ്മ, ​ഗൗരമ്മ, സാവിത്രി, പാർവ്വതി എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇവരിൽ 23 വയസ്സുള്ള ബസ്സമ്മയും 20 വയസ്സുള്ള ബരമ്മയും വിവാഹിതരാണ്.

തൂങ്ങിമരിച്ച നിലയിലാണ് ​ഗൃഹനാഥനായ ഷെഖരിയായുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയതിന് ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. കൃഷിയ്ക്കായി ഈ കുടുംബം ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍ വിളവ് നഷ്ടമായതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ ഷെഖരിയായ്ക്ക് സാധിച്ചിരുന്നില്ല.സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ
യുപി സർക്കാരിന്‍റെ നീക്കത്തിന് കോടതിയുടെ പ്രഹരം, അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള അപേക്ഷ തള്ളി