വീടുകളില്‍ പോലീസിന്റെ അടിമപണി; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

By web deskFirst Published Mar 10, 2018, 10:26 AM IST
Highlights
  • സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയോട് അന്വേഷണം നടത്തി 30 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം:  ഉന്നതോദ്യോഗസ്ഥരുടെ വീടുകളില്‍ സേവനമഷ്ഠിക്കുന്ന പോലീസുകാരെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ഐപിഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്പ് ഫോളവേഴ്‌സായി നില്‍ക്കുന്ന പോലീസുകാര്‍ അടിമപ്പണി ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് ഉത്തരവിട്ടിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയോട് അന്വേഷണം നടത്തി 30 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.

ആരോപണം സത്യമാണെങ്കില്‍ പോലീസുകാരുടെ അവസ്ഥ ഇതര സംസ്ഥാന തൊഴിലാളികളെക്കാള്‍ കഷ്ടമാണെന്നും  കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. സ്ഥിരം ജീവനക്കാര്‍ ഇത്തരം പ്രവൃത്തികളെ എതിര്‍ത്തപ്പോള്‍ താത്കാലിക ജീവനക്കാരെ നിയോഗിച്ചാണ് മനുഷ്യത്വരഹിതമായ ജോലികള്‍ പോലീസ് ചെയ്യിക്കുന്നതെന്നും പത്രവാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടിയെന്നും മനുഷ്യാവകാശ കമ്മിഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
 

click me!