കര്‍ണാടകത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം

By Web TeamFirst Published Sep 3, 2018, 1:39 PM IST
Highlights

കർണാടകത്തിൽ പകുതിയോളം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം. ഇതുവരെ ഫലമറിഞ്ഞ 1620 സീറ്റുകളിൽ 610 സീറ്റ് കോൺഗ്രസ് നേടി. 540 സീറ്റുകളിൽ ബിജെപിയും 220ൽ ജെഡിഎസും വിജയിച്ചു. 

ബെംഗളുരു: കർണാടകത്തിൽ പകുതിയോളം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം. ഇതുവരെ ഫലമറിഞ്ഞ 1620 സീറ്റുകളിൽ 610 സീറ്റ് കോൺഗ്രസ് നേടി. 540 സീറ്റുകളിൽ ബിജെപിയും 220ൽ ജെഡിഎസും വിജയിച്ചു. മൈസൂരു ഉൾപ്പെടെ തെരഞ്ഞെടുപ്പ് മൂന്ന് കോർപ്പറേഷനുകളിലും ബിജെപിയാണ് മുന്നിൽ.മുനിസിപ്പാലിറ്റികളിൽ കോൺഗ്രസ് നേട്ടമുണ്ടാക്കി. തീരദേശ കർണാടകത്തിൽ ഭൂരിഭാഗം പഞ്ചായത്തുകളും ബിജെപി നേടി. ആർക്കും ഭൂരിപക്ഷമില്ലാത്ത മണ്ഡലങ്ങളിൽ സഖ്യമുണ്ടാക്കാൻ കോൺഗ്രസും ജെഡിഎസും തമ്മിൽ ധാരണയായിരുന്നു.

click me!