തൃശൂർ ജില്ലയിൽ ഭിക്ഷാടനം  നിരോധിക്കാൻ മുന്നൊരുക്കം തുടങ്ങി

Published : Feb 02, 2018, 12:16 AM ISTUpdated : Oct 05, 2018, 03:39 AM IST
തൃശൂർ ജില്ലയിൽ ഭിക്ഷാടനം  നിരോധിക്കാൻ മുന്നൊരുക്കം തുടങ്ങി

Synopsis

തൃശൂർ: തൃശൂർ ജില്ലയിൽ ഭിക്ഷടനം  നിരോധിക്കാൻ മുന്നൊരുക്കം തുടങ്ങി. വീട്ടിൽ  വരുന്ന ഭിക്ഷടനക്കാർക്കും വീട്ടിൽ കയറി യിറങ്ങി കച്ചവടം  നടത്തുന്ന  പരിചയമില്ലാത്ത വരെയും  വീട്ടിൽ  നിന്നും  നാട്ടിൽ  നിന്നും  പുറത്താക്കുന്നതിനുള്ള ശ്രമമാണ് ആദ്യത്തേത്. ഇതിനായി പൊലീസ് സഹകരണത്തോടെ സന്നദ്ധ സംഘടനകളും നവമാധ്യമ കൂട്ടായ്മകളുമാണ് പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത്. 

പൊതുജനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കുന്നതിന് വാട്സാപ് വഴിയും ഫേസ് ബുക്ക്, മെസഞ്ചർ, ഇൻസ്റ്റോഗ്രാം എന്നിവയിലൂടെയും സന്ദേശങ്ങൾ കൈമാറി തുടങ്ങി. ജില്ലയുടെ നഗര-ഗ്രാമ കേന്ദ്രങ്ങളിൽ ഇതേ സന്ദേശത്തോടെ ബോർഡുകളും വച്ചിട്ടുണ്ട്. 

സന്ദേശങ്ങളിങ്ങളിൽ പ്രധാനപ്പെട്ടത് ഇങ്ങനെ; നമ്മുടെ മക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുക,   വീടിന്റെ പുറത്ത് കുട്ടികളെ കളിക്കാൻ വിടുമ്പോൾ ശ്രദ്ധിക്കുക, സ്കൂളിൽ പോകുമ്പോൾ ശ്രദ്ധിക്കുക, കുട്ടികൾക് സ്വർണം ധരിച്ചു സ്കൂളിലേക്കും പുറത്തേക്കും ഒറ്റക് വിടരുത്, സംശയപരമായി ആരെയെങ്കിലും വീടിന്റെ പരിസരത്ത് കണ്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക, രാത്രിയിൽ വീടിന്റെ കാളിങ് ബെൽ അടിച്ചാലും മുട്ടി വിളിച്ചാലും ആരാണ് എന്ന് വ്യക്തമായി അറിയാതെ തുറക്കരുത്, ഉറങ്ങാൻ കിടയ്ക്കുമ്പോൾ  വീടിന്റെ വാതിൽ അടച്ചു എന്ന് ഉറപ്പ് വരുത്തുക, വാതിലിന് അടുത്ത് സ്റ്റീൽ പത്രങ്ങൾ അടുക്കി വച്ചശേഷം ഉറങ്ങാൻ കിടക്കുക, വീടിന്റെ പുറത്തു പണി ആയുധങ്ങൾ വെക്കരുത്.

സ്വർണം, പൈസ എന്നിവ വിട്ടിൽ നിന്നും ബാങ്ക് ലോക്കറിൽ  സൂക്ഷിക്കുക, പകൽ രാത്രി സമയങ്ങളിൽ നാട്ടിലോ  വീടിന്റെ പരിസരത്തോ  സംശയസപാതമയി വാഹനങ്ങൾ ശ്രദ്ധേയിൽ പെട്ടാൽ പോലീസിൽ അറിയിക്കുക, അയൽ വാസികളിൽ ആരെങ്കിലും തനിച്ചു താമസിക്കുന്നു എങ്കിൽ പരസ്പരം ഒന്ന് ശ്രദ്ധിക്കുക. 
ഭിക്ഷക്കാർ വന്നാൽ ഒന്നും കൊടുക്കരുതെന്ന മുന്നറിയിപ്പുണ്ട്. ഒന്നും ഇല്ല പറഞ്ഞു ഒഴിവാക്കണം. പോകുന്നില്ല എങ്കിൽ അതും ആണുങ്ങൾ ഇല്ലാത്ത സമയമാണെങ്കിൽ അയൽവാസികളെയും പോലീസ് സ്റ്റേഷനിലും അറിയിക്കണം.

യുവാക്കൾ നാട്ടിൽ ശ്രദ്ധ കൊടുക്കണമെന്നും  രാത്രിയിൽ പൊലീസിന്‍റെ അറിവോടെ അതത് പ്രദേശങ്ങളിൽ നിരീക്ഷണം നടത്തണമെന്നും നിർദ്ദേശമുണ്ട്. അറിയിച്ചാൽ പൊലീസ് എല്ലാവിധ സഹായവും ചെയ്തു നൽകും.  'കുട്ടികളുടെയും, സ്ത്രീകളുടെയും  സുരക്ഷ ഉറപ്പ് വരുത്തൂ, പേടി കൂടാതെ ജീവിക്കൂ' എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. ജില്ലയിലെ  പോലീസ്  സ്റ്റേഷനിലെ  നമ്പറുകൾ കൂടി സന്ദേശത്തിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഇഡി
വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്; സിപിഎം കൗൺസിലറെ വധിക്കാൻ ശ്രമിച്ചെന്ന് കേസ്