
ദില്ലി: ആധാറിനെതിരെയുള്ള ചർച്ചകൾ നിരീക്ഷിക്കാൻ സോഷ്യൽ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള ടെണ്ടറിന്‍റെ വിവരങ്ങൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ഇതേകുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്‍റെ ഈ തീരുമാനം ആധാറിന്‍റെ ഭരണഘടന സാധുതക്കായി നടത്തിയ വാദങ്ങൾക്ക് വിരുദ്ധമാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ആധാർ കേസിൽ ഭരണഘടന ബെഞ്ച് വിധിപറയാനിരിക്കെയാണ് ഈ കേസ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തന്നെ പരിഗണിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് മൊഹുവ മൊയ്ത്രേയാണ് ഏകീകൃത തിരിച്ചറിയൽ നീക്കം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ എത്തിയത് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam