തെരെഞ്ഞെടുപ്പ് പ്രക്രിയയെ ദുരുപയോഗപ്പെടുത്തരുത്; സോഷ്യല്‍ മീഡിയക്കെതിരെ കേന്ദ്ര മന്ത്രി

Published : Aug 26, 2018, 06:20 PM ISTUpdated : Sep 10, 2018, 01:24 AM IST
തെരെഞ്ഞെടുപ്പ്  പ്രക്രിയയെ ദുരുപയോഗപ്പെടുത്തരുത്; സോഷ്യല്‍ മീഡിയക്കെതിരെ കേന്ദ്ര മന്ത്രി

Synopsis

ജനാധിപത്യ സംവിധാനത്തിന്റെ പരിശുദ്ധി ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും, അത്തരം പ്രവർത്തികൾ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജന്റീനയില്ലെ സലാത്തയിൽവച്ച നടക്കുന്ന ജി-20 ഡജിറ്റല്‍ എക്കോണമി മന്ത്രിതല യോഗത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദില്ലി: തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുരുപയോഗപ്പെടുത്താൻ സമൂഹ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ജനാധിപത്യ സംവിധാനത്തിന്റെ പരിശുദ്ധി ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും, അത്തരം പ്രവർത്തികൾ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജന്റീനയില്ലെ സലാത്തയിൽവച്ച നടക്കുന്ന ജി-20 ഡജിറ്റല്‍ എക്കോണമി മന്ത്രിതല യോഗത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അത്തരം പ്ലാറ്റ് ഫോമുകളെ ഒരിക്കലും തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുരുപയോഗം ചെയ്യുന്ന തരത്തിൽ ഉപയോ​ഗിക്കാൻ അനുവദിക്കില്ല.  ഇന്ത്യക്കാരുടെ വ്യക്തി​ഗത വിവരങ്ങൾ നിയമവിരുദ്ധമായി ഫേസ്ബുക്കിൽനിന്നും ചോർത്തിയ കേസിൽ ബ്രിട്ടീഷ് പൊളിറ്റിക്കൽ കൺസൾട്ടൻസി കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം നടത്തിവരുകയാണെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളിലെ ദുരുപയോഗ പ്രവണതകള്‍ സർക്കാർ നിരീക്ഷിച്ചുവരികയാണ്. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയുന്നത് തടയുന്നതിനായി സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കാൻ ‌തീരുമാനിച്ചിരിക്കുന്നതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സമൂഹ മാധ്യമങ്ങൾ വഴി ഹീനമായ പല പ്രവർത്തികളും ആശയങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ കൃതൃമായ നടപടികൾ എടുക്കണം. ഇത്തരം പ്രവർത്തികൾ പ്രാദേശികമായും അന്താരാഷ്ട്ര സഹകരണത്തോടെയും അഭിമുഖീകരിക്കേണ്ടതുണ്ട്. സൈബര്‍ ഇടത്തെ സുരക്ഷിതമാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. തീവ്രവാദം അടക്കമുള്ളവയ്ക്ക് വിവരങ്ങളുടെ സ്വകാര്യത ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. സൈബർ ലോകത്തിന്റെ അതിർവരമ്പില്ലാത്ത സ്വഭാവം കച്ചവടത്തിനും വ്യാപാരത്തിനും അനന്തമായ സാധ്യതകളാണ് സൃഷ്ടിക്കുന്നത്. എന്നാൽ സുരക്ഷിതമായ സൈബർപെയ്സിന് മാത്രമേ ആഗോള സമ്പദ് വ്യവസ്ഥയിൽ പ്രയോജനം ലഭിക്കുകയുള്ളുവെന്നും അദേഹം കൂട്ടിച്ചേർത്തു. ‌‌ 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ട്രീറ്റ് വൃത്തിയാക്കുന്നതിനിടെ ബാഗിൽ നിന്ന് ലഭിച്ച നിധി; ശുചീകരണ തൊഴിലാളിയുടെ നല്ല മനസ്, സമ്മാനം നൽകി ആദരിച്ച് മുഖ്യമന്ത്രി
പാകിസ്ഥാന് കടുത്ത മുന്നറിയിപ്പ് നൽകിയതായി ഇന്ത്യൻ കരസേനാ മേധാവി, 'ആയുധങ്ങൾ കടത്തുന്ന ഡ്രോണുകൾ അതിർത്തിയിൽ, നിയന്ത്രിക്കണം'