
ദില്ലി: ജമ്മു കശ്മീരിലെ കൊടും തണുപ്പിനെ അവഗണിച്ച് പാകിസ്താൻ ഗാനത്തിന് ചുവടുവയ്ക്കുന്ന ഇന്ത്യൻ സൈനികരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ഹവാ ഹവാ’ എന്ന പ്രശസ്ത ഗാനത്തിനാണ് ഇന്ത്യൻ സൈന്യം ചുവടുവച്ചത്. ഇതിനുപിന്നാലെ മറ്റൊരു സൈനികന്റെ വീഡിയോ കൂടി സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.
അതിർത്തി സുരക്ഷ സേനയിലെ സൈനികൻ പാട്ട് പാടുന്ന വീഡിയോയാണ് രാജ്യം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. 'സന്ദേസേ ആതാ ഹേ' എന്ന ഗാനം സംഗതികളൊന്നും ചോരാതെ ആലപിച്ച് കൈയ്യടി നേടിയിരിക്കുകയാണ് സുരിന്ദർ സിംഗ് എന്ന സൈനികൻ. സുരിന്ദറിന്റെ പാട്ടിന് താളം പിടിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്ന സൈനികരേയും മറ്റ് സഹപ്രവർത്തകരേയും വീഡിയോയിൽ കാണാമായിരുന്നു.
കഴിഞ്ഞ വർഷം 'ഇന്ത്യൻ ഐഡിൽ 10' എന്ന ടിവി ഷോയിൽ പങ്കെടുത്ത് ആളുകളുടെ ആരാധ്യപാത്രമായി മാറിയ പാട്ടുക്കാരനാണ് സുരിന്ദർ. അനിത ചൗഹാൻ എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.
സോനു നിഗം, രൂപ് കുമാർ രാത്തോട് എന്നിവർ ചേർന്ന് ആലപിച്ച ബോർഡർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഗാനമാണ് സന്ദേസേ ആതാ ഹേ. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, സുനിൽ ഷെട്ടി എന്നിവർ ചേർന്ന് അഭിനയിച്ച് 1977 ൽ പുറത്തിറങ്ങിയ ചിത്രമാണ് ബോർഡർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam